‘കളി ഇങ്ങനെയാണെങ്കില്‍ നിങ്ങള്‍ അര്‍ജന്റീനയിലേക്ക് തിരിച്ചു വരേണ്ടതില്ല’; പൊട്ടിത്തെറിച്ച് മറഡോണ

‘കളി ഇങ്ങനെയാണെങ്കില്‍ നിങ്ങള്‍ അര്‍ജന്റീനയിലേക്ക് തിരിച്ചു വരേണ്ടതില്ല’; പൊട്ടിത്തെറിച്ച് മറഡോണ

  Russian world cup 2018 , maradona , sampoli , Iceland , Argentina , ജോര്‍ജ് സാംപോളി , അര്‍ജന്റീന , ഡീഗോ മറഡോണ , ഐസ്‌ലന്‍‌ഡ് , ലോകകപ്പ് , ഫുട്‌ബോള്‍
മോസ്‌കോ| jibin| Last Modified തിങ്കള്‍, 18 ജൂണ്‍ 2018 (15:10 IST)
ഐസ്‌ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ സമനിലക്കുരുക്കില്‍ അകപ്പെട്ട അര്‍ജന്റീനയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനു പിന്നാലെ പരിശീലകന്‍ ജോര്‍ജ് സാംപോളിക്കെതിരെ ഇതിഹാസതാരം രംഗത്ത്.

ഐസ്‌ലന്‍ഡിനെതിരായ കളിച്ച അതേ തന്ത്രമാണ് അടുത്ത മത്സരത്തിലും ഉപയോഗിക്കുന്നതെങ്കില്‍ സാപോളി അര്‍ജന്റീനയിലേക്ക് മടങ്ങിവരാനാകില്ല. അതായിരിക്കും അദ്ദേഹത്തിനു നല്ലത്. കഴിഞ്ഞ മത്സരത്തില്‍ ടീമില്‍ നിന്നും നല്ലൊരു നീക്കം പോലും ഉണ്ടായില്ല. ഇതിനു കാരണം പരിശീലകന്റെ തന്ത്രങ്ങളാണ്. ഒരു ഘട്ടത്തിലും താരങ്ങളെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും മറഡോണ പറഞ്ഞു.

പരിശീലകന്റെ ഭാഗത്തു നിന്നും വേണ്ടത്ര ഒരുക്കങ്ങള്‍ ഇല്ലാതെ പോയതാണ് അര്‍ജന്റീനയ്‌ക്ക് തിരിച്ചടിയായത്.
ഐസ്‌ലന്‍ഡ് താരങ്ങള്‍ എല്ലാവരും ആറടിക്കു മുകളില്‍ ഉയരമുള്ളവരാണ്. കോര്‍ണറുകളൊക്കെ ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ അര്‍ജന്റീനയ്‌ക്ക് അത്തരമൊരു ശ്രമം നടത്താന്‍ പോലും കഴിഞ്ഞില്ലെന്നും മറഡോണ തുറന്നടിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :