ആ പെനാല്‍‌റ്റിക്ക് എന്തു സംഭവിച്ചു ?; ഉത്തരവാദിത്വം ഏറ്റെടുത്ത് മെസി

ആ പെനാല്‍‌റ്റിക്ക് എന്തു സംഭവിച്ചു ?; ഉത്തരവാദിത്വം ഏറ്റെടുത്ത് മെസി

  argentina , Lionel Messi , Iceland  , World Cup 2018 , fifa , ലയണല്‍ മെസി , ലോകകപ്പ് , ഐസ്‌ലൻഡ് , പെനാല്‍‌റ്റി
മോസ്‌കോ| jibin| Last Modified ഞായര്‍, 17 ജൂണ്‍ 2018 (10:29 IST)
ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ഐസ്‌ലന്‍ഡിനോട് സമനില വഴങ്ങിയതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസി.

പെനാൽറ്റി നഷ്ടപ്പെടുത്തിയതിൽ ദുഃഖമുണ്ട്. അത് ലക്ഷ്യത്തിലെത്തിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കാര്യങ്ങൾ അനുകൂലമായില്ല. ആദ്യ മത്സരത്തിൽ നിന്ന് ഒരു പോയിന്‍റ് മാത്രം നേടി ലോകകപ്പ് പോരാട്ടം തുടങ്ങാനല്ല ടീം ആഗ്രഹിച്ചിരുന്നതെന്നും മെസി പറഞ്ഞു.

ഐസ്‌ലൻഡ് പ്രതിരോധം മറികടന്ന് ഗോൾ നേടാൻ പരമാവധി ശ്രമിച്ചു. അവര്‍ക്ക് പ്രതിരോധത്തില്‍ മാത്രമായിരുന്നു ശ്രദ്ധ. അതിനാല്‍ ഗോള്‍ നേടുന്നത് കഠിനമായി. അതിനിടെ ഗോളെന്നുറച്ച ഒരുപിടി അവസരങ്ങളാണ് നഷ്ടപ്പെട്ടു. മത്സരത്തില്‍ അർജന്റിന വിജയം അർഹിച്ചിരുന്നുവെന്നും മെസി വ്യക്തമാക്കി.

ടീമിന്‍റെ പ്രകടനം വളരെയധികം മെച്ചപ്പെടാനുണ്ട്. ലോകകപ്പ് എളുപ്പമാകില്ലെന്ന് നന്നായി അറിയാം. എന്നാല്‍ ക്രൊയേഷ്യക്കെതിരെ അര്‍ജന്‍റീന വിജയിക്കുകയും ശക്തമായി തിരിച്ചു വരികയും ചെയ്യും. അർജന്‍റീനയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് മങ്ങലൊന്നുമേറ്റിട്ടില്ലെന്നും മത്സരശേഷം മെസി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :