സൂപ്പര്‍ താരങ്ങള്‍ പുറത്ത്; ലോകകപ്പിനുള്ള സാധ്യത ടീമിനെ ജര്‍മനി പ്രഖ്യാപിച്ചു

മ്യൂണിക്ക്, ബുധന്‍, 16 മെയ് 2018 (07:30 IST)

  FIfa World Cup , Gotze , Germany , man squad , fifa , റഷ്യ , ജര്‍മ്മനി , ഫിഫ , മാനുവേൽ ന്യൂയിര്‍ , മാരിയോ ഗോട്സെ , തോമസ് മുള്ളർ,  മാരിയോ ഗോമസ്

റഷ്യന്‍ ലോകകപ്പിനുള്ള സാധ്യത ടീമിനെ ജര്‍മനി പ്രഖ്യാപിച്ചു. ഒന്നാംനമ്പർ ഗോളി മാനുവേൽ ന്യൂയിറിനെ ഒഴിവാക്കിയാണ് പരിശീലകന്‍ ജാക്വിം ലോയാണ് 27 അംഗ ടീമിനെ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ജർമ്മനിയുടെ വിജയ ഗോൾ നേടിയ മാരിയോ ഗോട്സെയെ ഒഴിവാക്കി. തുടര്‍ച്ചയായി ഉണ്ടാകുന്ന പരിക്കും ഫോമില്ലായ്മയുമാണ് താരത്തിന് വിനയായത്. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ അര്‍ജന്റീനയ്‌ക്കെതിരെ ജർമ്മനിയുടെ വിജയ ഗോൾ നേടിയ താരമാണ് ഗോട്സെ.

പരിക്ക് തന്നെയാണ് മാനുവേൽ ന്യൂയിറിനും തിരിച്ചടിയായത്. ബെര്‍ഡ് ലെനോ, മാര്‍ക് ആന്‍ഡ്രെ ടെര്‍ സ്റ്റീഗന്‍, കെവിന്‍ ട്രാപ്പ് എന്നിവരാണ് മറ്റു ഗോള്‍കീപ്പര്‍മാര്‍.

മാറ്റ് ഹമ്മല്‍സ്, ജോഷ്വ കിമ്മിച്ച്, ജെറോം ബോട്ടെംഗ്, സമി ഖെദീറ, ടോണി ക്രൂസ്, മെസൂട്ട് ഓസില്‍, മാര്‍ക്കോ റയസ് തുടങ്ങിയ പ്രമുഖരെല്ലാം ടീമിലുണ്ട്. ഫെയ്ബുർഗ് സ്ട്രൈക്കർ നിൽസ് പീറ്റേഴ്‌സണാണ് ടീമിലെ അപ്രതീക്ഷിത അംഗം. തോമസ് മുള്ളർ, മാരിയോ ഗോമസ് എന്നിവരെല്ലാം സാധ്യതാ ടീമിലുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

‘തുക പോരെങ്കില്‍ പറയണം, ഇനിയും നല്‍കാം’; ഗ്രീസ്‌മാനായി ബാഴ്‌സ എറിയുന്നത് കോടികള്‍

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സൂപ്പര്‍താരം അന്റോണിയോ ഗ്രീസ്‌മാനെ ബാഴ്‌സലോണ ...

news

‘മെസിയെ കുറിച്ച് മിണ്ടിപ്പോകരുത്’ - റൊണാൾഡോയുടെ വീട്ടിൽ മെസിക്ക് വിലക്ക്!

കളിക്കളത്തിലെ പോര് ചിലപ്പോഴൊക്കെ സ്വന്തം ജീവിതത്തിലും ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഒരു ...

news

പ്രസവശേഷം ടെന്നീസ് കോർട്ടിനോട് വിടപറയുമോ? - മറുപടിയുമായി സാനിയ മിർസ

അമ്മ ആകാൻ പോകുന്നതിന്റെ തിരക്കിലാണ് സാനിയ മിർസ. കളിക്കളത്തിലെ താൽക്കാലിക ഇടവേളയ്ക്ക് ശേഷം ...

Widgets Magazine