‘അവന്റെ കളി എന്നെ വല്ലാതെ ആകര്‍ഷിക്കുന്നു’; നെയ്‌മറെക്കുറിച്ച് വെളിപ്പെടുത്തലുമായി പരിശീലകന്‍

‘അവന്റെ കളി എന്നെ വല്ലാതെ ആകര്‍ഷിക്കുന്നു’; നെയ്‌മറെക്കുറിച്ച് വെളിപ്പെടുത്തലുമായി പരിശീലകന്‍

 brazil , neymar , tite , russian world cup , mesi , messi , നെയ്‌മര്‍ , ബ്രസീല്‍ , ലോകകപ്പ് , ടിറ്റെ
മോസ്‌കോ| jibin| Last Modified ചൊവ്വ, 12 ജൂണ്‍ 2018 (12:41 IST)
ലോകകപ്പ് ആരവത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സൂപ്പര്‍ താരം നെയ്‌മറെ പുകഴ്‌ത്തി ബ്രസീല്‍ പരിശീലകന്‍ രംഗത്ത്. താരത്തിന്റെ കളിമികവ് വലിയ ആകര്‍ഷണമാണ് തന്നിലുണ്ടാക്കുന്നതെന്നാണ് കോച്ച് ടിറ്റെ.

“ നെയ്‌മറുടെ മികവിനെക്കുറിച്ച് തനിക്ക് പൂര്‍ണ്ണമായ ധാരണയില്ല. എന്നാല്‍, ഫുട്‌ബോളിനോടുള്ള അദ്ദേഹത്തിന്റെ ക്രിയാത്മക ശേഷി തന്നെ വല്ലാതെ ആകര്‍ഷിക്കുന്നുണ്ട്”- എന്നും ടിറ്റെ പറഞ്ഞു.

പരിക്കിനു ശേഷമാണ് നെയ്‌മര്‍ ബ്രസീല്‍ ടീമിലേക്ക് തിരിച്ചുവന്നത്. സന്നാഹമത്സരങ്ങളില്‍ രണ്ടിലും താരത്തിന് ഗോള്‍ നേടാന്‍ കഴിഞ്ഞത് ആരാധകരെ തൃപ്‌തിപ്പെടുത്തുന്നുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിതിരെയാണ് കാനറികളുടെ ആദ്യ മത്സരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :