ആണ്‍സുഹൃത്തിനൊപ്പം ഒരുമിച്ചുറങ്ങി; ഇപ്പോള്‍ ഭര്‍ത്താവ് എന്നെ വേണ്ടെന്നുപറയുന്നു!

ഭാര്യ, ഭര്‍ത്താവ്, സുഹൃത്ത്, കാമുകന്‍, ശയനം, കാമം, Wife, Husband, Lover, Lust, Sleep
Last Modified ശനി, 20 ഏപ്രില്‍ 2019 (20:38 IST)
ചോദ്യം: ഞാന്‍ രണ്ടുവര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ച ഒരു യുവതിയാണ്. എനിക്ക് 26 വയസുണ്ട്. ജോലിസംബന്ധമായ കാര്യങ്ങള്‍ക്കായി രണ്ടാഴ്ച മുമ്പ് എനിക്ക് കൊല്‍ക്കത്തയ്ക്ക് പോകേണ്ടിവന്നു. കുട്ടിക്കാലം മുതല്‍ എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തായ ഒരു യുവാവും എന്‍റെയൊപ്പം ആ യാത്രയില്‍ ഉണ്ടായിരുന്നു. ആ യാത്രയ്ക്കിടെ ഞങ്ങള്‍ ഒരു ഹോട്ടല്‍ മുറിയില്‍ താമസിക്കാനിടവന്നു. അവന്‍ എന്‍റെ ആത്മാര്‍ത്ഥ സുഹൃത്താണ്. ഞങ്ങള്‍ തമ്മില്‍ മറ്റ് ഒരുതരത്തിലുള്ള ബന്ധവുമില്ല. ഞങ്ങള്‍ ഒരു മുറിയില്‍ ഇരിക്കുന്നതിന്‍റെ ഫോട്ടോ എന്‍റെ നല്ല മനസ് കാരണം ഞാന്‍ ഭര്‍ത്താവിന് അയച്ചുകൊടുത്തു.

ഇപ്പോള്‍ ആകെ പ്രശ്നമായിരിക്കുകയാണ്. ഞാനും എന്‍റെ സുഹൃത്തും ഒരുമിച്ചുറങ്ങിയെന്നും ഞങ്ങള്‍ തമ്മില്‍ ശാരീരികബന്ധമുണ്ടെന്നുമാണ് ഭര്‍ത്താവ് ആരോപിക്കുന്നത്. എന്നെ ഇനി വേണ്ടെന്നും അദ്ദേഹം പറയുന്നു. ഞാന്‍ എന്തു ചെയ്യണം?

ഉത്തരം: ഭര്‍ത്താവ് നിങ്ങളെ സംശയിക്കുന്നു എന്നാണ് ഈ കത്തില്‍ നിന്ന് മനസിലാകുന്നത്. നിങ്ങളും സുഹൃത്തും തമ്മിലുള്ളത് ആത്മാര്‍ത്ഥ സൌഹൃദം മാത്രമാണെന്ന് ഭര്‍ത്താവിന് മനസിലാകുന്നില്ല. ഇനി ഏതൊക്കെ രീതിയില്‍ നിങ്ങള്‍ അദ്ദേഹത്തെ മനസിലാക്കാന്‍ ശ്രമിച്ചാലും അദ്ദേഹത്തിന്‍റെ മനസില്‍ ഒരു കരട് വീണുകഴിഞ്ഞു എന്നത് യാഥാര്‍ത്ഥ്യമാണ്.

നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിനെക്കൊണ്ട് ഭര്‍ത്താവിനോട് സംസാരിപ്പിക്കുകയാണ് വേണ്ടത്. നിങ്ങളുടെ സൌഹൃദത്തിന്‍റെ ആഴം അദ്ദേഹത്തിന് ബോധ്യപ്പെടണം. ഏത് സാഹചര്യമുണ്ടായാലും നിങ്ങളുടെ സൌഹൃദം മറ്റൊരു രീതിയിലേക്ക് മാറിപ്പോകില്ലെന്ന് ഭര്‍ത്താവിന് ബോധ്യമായാല്‍ സന്തോഷകരമായ ദാമ്പത്യജീവിതം നിങ്ങള്‍ക്ക് തിരിച്ചുകിട്ടും.

ദാമ്പത്യജീവിതം എന്നത് ഒരു ഞാണിന്‍‌മേല്‍‌കളിയാണ്. ചെറിയ അശ്രദ്ധപോലും വലിയ അപകടത്തിലേക്ക് നയിക്കും. അതുകൊണ്ട് സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുക.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :