വിട പറഞ്ഞത് ഏകാന്തതയെ പ്രണയിച്ച വിശ്വസാഹിത്യകാരന്‍

നിയ നാസീം ഹിജാദ്

PRO
PRO
പ്രണയത്തിന് അതിവൈകാരികതയുണ്ടാകുമ്പോള്‍ വാ‍ക്കുകള്‍ക്ക് തീക്കനലിന്റെ ചൂടുണ്ടാകുമെന്നാ‍ണ് ഗാബോ അനുവാചകരെ ധരിപ്പിക്കുന്നത്. കോളറക്കാലത്തെ പ്രണയത്തില്‍ തന്നെ ഇതിന് സമാനമായ ചിത്രീകരണം കാണാന്‍ സാധിക്കും. ഫ്ലോറന്റിനോ അരിസ എന്ന കാമുകന്‍ കാമുകി ഫേമിനയോട് പ്രണയാഭ്യര്‍ഥന നടത്തുന്നത് 76-ആം വയസിലാണ്. അതും കാമുകിയുടെ ഭര്‍ത്താവിന്റെ ശവസംസ്കാര ചടങ്ങിന്റെ അന്ന്. ഇതിനു മുന്‍പും പ്രണയാഭ്യര്‍ഥന നടത്തിയിരുന്നെങ്കിലും ഈ നിമിഷത്തിന് വേണ്ടിയായിരുന്നു ഫ്ലോറിന്റിനോ കാത്തിരുന്നത്.

വിചിത്രമായ സ്വഭാവഘടനയുള്ളവനാണ് ഇതിലെ മുഖ്യകഥാപാത്രമായ ഫ്‌ളോറന്റിനോ അരിസ. കാമുകിയോടുള്ള പ്രണയത്തിന്റെ വിശുദ്ധി ഹൃദയത്തില്‍ സൂക്ഷിക്കുമ്പോഴും തന്റെ ജീവിതത്തിലേക്ക് ആകസ്മികമായി കടന്നുവന്ന ധാരാളം സ്ത്രീകളെ ഫ്‌ളോറന്റിനോ സ്നേഹിച്ചിരുന്നു. അര നൂറ്റാണ്ടിനിടയില്‍ 622 സ്ത്രീകളാണ് അയാളുടെ ജീവിതത്തില്‍ കയറിയിറങ്ങിയത്. അതില്‍ പലരും വിധവകളായിരുന്നു. തന്റെ രതിവേട്ടയുടെ ചരിത്രരേഖകള്‍ 25 നോട്ടുബുക്കുകളിലായി അയാള്‍ പകര്‍ത്തിവെച്ചു. ഇങ്ങനെ അസാധാരണമായ പ്രണയചിത്രീകരണമായിരുന്നു ഗാബോയെ ലോകമൊട്ടാകെ ആരാധകരെ നേടി കൊടുത്തത്.

സ്വര്‍ണപുകയുള്ള തീക്ഷ്ണഗന്ധമുള്ള സയനൈഡ് ശ്വസിച്ച് ഓര്‍മ്മകളില്‍ നിന്ന് രക്ഷപ്പെടുന്ന യുദ്ധവീരനെ ചിത്രീകരിച്ചു കൊണ്ടാണ് കോളറക്കാലത്തെ പ്രണയം ആരംഭിക്കുന്നത്. ഏകാന്തയുടെ നൂറു വര്‍ഷങ്ങളാവട്ടെ കൊളംബിയയുടെ ചരിത്രം തന്നെയാണ് വിലയിരുത്തപ്പെടുന്നത്. മക്കോണ്ടയിലെ ബുവേണ്ടോ കുടുംബത്തിന്റെ ഏഴു തലമുറകളുടെ ചരിത്രമാണ് നോവലില്‍ മാര്‍ക്കേസ് കോറിയിടുന്നത്.

പ്രണയത്തിന്റെ വാതില്‍പ്പടിയില്‍ വഞ്ചനയുടെ വിശുദ്ധിയുടെ ചഷകം നിറച്ച വിശ്വസാഹിത്യകാരന്‍ ഓര്‍മ്മയുടെ താളുകളിലേക്ക് മറുമ്പോള്‍ നഷ്ടം ലോകസാഹിത്യത്തിനാണ്. വൈകാരികതയുടെ തീക്ഷ്ണത കൊണ്ട് ആരാധക ഹൃദയങ്ങളെ മഥിക്കുന്ന രചനാവൈഭവത്തിന്റെ അഭാവം, പകരംവെക്കാനാവാത്ത ആ കാല്‍പ്പനികതയുടെ സിംഹാസനം, അത് ഒഴിഞ്ഞു തന്നെ കിടക്കും.







WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :