പിടി തോമസ് ഏറ്റവും മികച്ച കോണ്‍ഗ്രസ് എം‌പി; മോശക്കാരില്‍ വമ്പന്‍ രാഹുല്‍ !

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പാര്‍ലമെന്റില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത കോണ്‍ഗ്രസ് എം‌പിമാരില്‍ ഇടുക്കി എം പി അഡ്വ. പി ടി തോമസ് ഒന്നാമന്‍. വിവരാവകാശ രേഖകളും ഔദ്യോഗിക സര്‍ക്കാര്‍ വെബ്‌സൈറ്റുകളും അടിസ്ഥാനമാക്കി, സിറ്റിസണ്‍സ് വിജിലന്‍സ് ഗ്രൂപ്പ് ആയ സതര്‍ക് നാഗ്‌രിക് സന്‍‌ഗതാന്‍(SNS) ആണ് എം പിമാരുടെ പ്രകടനം വ്യക്തമാക്കുന്ന പട്ടിക തയ്യാറാക്കിയത്.

പതിനഞ്ചാം ലോക്സഭയില്‍ പി ടിയുടെ അറ്റന്റന്‍സ് 96.81 ശതമാനമാണ്. അദ്ദേഹം പ്രസക്തമായ 466 ചോദ്യങ്ങളും ചോദിച്ചു. MPLAD ഫണ്ടില്‍ 78.74 ശതമാനം അദ്ദേഹത്തിന് വിനിയോഗിക്കാനായി.

ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച പിടി തോമസിന് കോണ്‍ഗ്രസ് ഇത്തവണ സീറ്റ് കൊടുത്തില്ല എന്നതാണ് വിരോധാഭാസം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ആയിരുന്നു അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിന് വിനയായത്.

ആര്‍ ധ്രുവനാരായണ(കര്‍ണാടക), കൊവേസ് മാരൊത്രാ‍ഒ(മഹാരാഷ്ട്ര), ജയ് പ്രകാശ് അഗര്‍‌വാള്‍(ഡല്‍ഹി), രാമസുബ്ബു എസ്(തമിഴ്നാട്) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റ് കോണ്‍ഗ്രസ് എം‌പിമാര്‍.

PTI
PTI
ഏറ്റവും മോശം പ്രകടനം പുറത്തെടുത്ത 10 കോണ്‍ഗ്രസ് എം‌പിമാരില്‍ അഞ്ചാം സ്ഥാനത്താണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന്റെ അറ്റന്റന്‍സ് 42.61 ശതമാനം മാത്രമാണ്. ഒരു ചോദ്യം പോലും അദ്ദേഹം ചോദിച്ചതുമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :