റിസോര്‍ട്ടില്‍ എം എല്‍ എമാരെ പാര്‍പ്പിക്കാന്‍ ചെലവാക്കുന്ന ലക്ഷങ്ങള്‍ ആരുടേത്? !

Golden Bay, Resort, Anna DMK, Tamilnadu, Sasikala, Panneerselvam, Jayalalitha, Edappadi,  ഗോള്‍ഡന്‍ ബേ, റിസോര്‍ട്ട്, അണ്ണാ ഡി എം കെ, തമിഴ്നാട്, ശശികല, ജയലളിത, പനീര്‍സെല്‍‌വം, എടപ്പാടി
ചെന്നൈ| ജോണ്‍ കെ ഏലിയാസ്| Last Modified ബുധന്‍, 15 ഫെബ്രുവരി 2017 (18:47 IST)
തമിഴ്നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധിയും ഭരണ പ്രതിസന്ധിയും തുടരുകയാണ്. എന്ന് ഈ പ്രതിസന്ധി അവസാനിക്കും എന്നതിന് ആര്‍ക്കും വ്യക്തമായ ഉത്തരം നല്‍കാനില്ല. ജയിലില്‍ ആയെങ്കിലും ഇനിയും പ്രശ്നങ്ങളുടെ കാര്‍മേഘങ്ങള്‍ സംസ്ഥാനത്തിന് മുകളില്‍ നിന്ന് അകന്നിട്ടില്ല.

കഴിഞ്ഞ ഒരാഴ്ചയായി അണ്ണാ ഡി എം കെ എം‌എല്‍‌എമാര്‍ കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ ആഡംബരജീവിതം നയിക്കുകയാണ്. ഇവരെ ഇവിടെ പാര്‍പ്പിക്കാനായി ഇതുവരെ ചെലവിട്ടത് കാല്‍ കോടിയിലധികം രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരുടെ പണമാണ് ഇത്തരത്തില്‍ ഇവര്‍ ധൂര്‍ത്തടിക്കുന്നതെന്നാണ് ജനങ്ങളും രാഷ്ട്രീയ വിമര്‍ശകരും ഉയര്‍ത്തുന്ന ചോദ്യം. താമസത്തിനുള്ള ചെലവ് മാത്രമാണ് കാല്‍ കോടി രൂപ. ഇവരുടെ ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള കണക്കുകൂടി അറിഞ്ഞാല്‍ തലയില്‍ കൈവച്ചുപോകും.

എന്തായാലും ജനങ്ങളുടെ പണം വഴിവിട്ട് ചെലവാക്കിയുള്ള ഈ രാഷ്ട്രീയക്കളിക്ക് നല്ല ഒരു അന്ത്യമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തമിഴകവും രാജ്യവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :