മായാത്ത ഓര്‍മ്മയായി കെന്നഡി

ആര്‍. രാജേഷ്

WEBDUNIA|
ഇറ്റാലിയന്‍ റൈഫിള്‍ അപ്രത്യക്ഷമായി, കൊലയാളിയും, ജനാലയ്ക്കുസമീപം ലോകാവസാനത്തിന്‍റെ തുടക്കമെന്ന് എഴുതിച്ചേര്‍ത്തിരിക്കുന്നു. ഡള്ളാസില്‍ ഊഹാപോഹങ്ങള്‍ കാട്ടുതീ പോലെ പടര്‍ന്നു. കൂട്ടിക്കിഴിക്കലുകള്‍ക്കൊടുവില്‍ ലീ ഹാര്‍വി ഓസ്വാള്‍ഡ് എന്നയാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു.

നവംബര്‍ 24ന് ഡള്ളാസിലെ പൊലീസ് ആസ്ഥാനത്തു നിന്ന് ജയിലിലേയ്ക്ക് മാറ്റാന്‍ ഒരുക്കങ്ങള്‍ നടക്കുന്പോള്‍ ജാക്ക് റൂബി എന്നയാള്‍ ഓസ്വാള്‍ഡിനെ വധിച്ചു.

സര്‍ക്കാര്‍ നടത്തിയ അന്വേഷണങ്ങള്‍ 1988 ല്‍ അവസാനിപ്പിച്ചു. ഓസ്വാള്‍ഡ് കൃത്യം നിര്‍വഹിച്ചത് ഒറ്റയ്ക്കാണെന്ന് വാറന്‍ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഗൂഢാലോചന നടന്നുവെന്നതിന് വിശ്വസനീയമായ തെളിവുകളില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

എന്നാല്‍, അമേരിക്കയിലെ ബഹുഭൂരിപക്ഷം ജനങ്ങളും റിപ്പോര്‍ട്ട് വിശ്വസിക്കുന്നില്ല. ഓസ്വാള്‍ഡ് ആണ് കെന്നഡിയെ വധിച്ചതെന്നുപോലും പലരും കരുതുന്നില്ല. പക്ഷെ, ജനമനസ്സുകളില്‍ ജോണ്‍ എഫ് കെന്നഡിയുടെ ഓര്‍മ്മകള്‍ക്ക് എന്നും സുഗന്ധം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :