മായാത്ത ഓര്‍മ്മയായി കെന്നഡി

ആര്‍. രാജേഷ്

WEBDUNIA|
നാലുവര്‍ഷത്തിനുശേഷം ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യു.എസ്. പ്രസിഡന്‍റായി ആദ്യ ബാലറ്റ് തെരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിച്ചു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥിയായ റിച്ചാര്‍ഡ് നിക്സണുമായി നടത്തിയ ചൂടുപിടിച്ച സംവാദം ടെലിവിഷനിലൂടെ കണ്ട ലക്ഷക്കണക്കിനാള്‍ക്കാര്‍ അദ്ദേഹത്തിന്‍റെ ആരാധകരായി. നേരിയ ഭൂരിപക്ഷം മാത്രമേ അദ്ദേഹത്തിനു പക്ഷെ ലഭിച്ചുള്ളൂ.

കെന്നഡിയുടെ സാന്പത്തിക പരിഷ്കരണങ്ങള്‍, ദാരിദ്യ്രനിര്‍മാര്‍ജ്ജനപദ്ധതികള്‍. പൗരന്മാരുടെ അവകാശങ്ങള്‍ക്കായുള്ള ചുവടുവയ്പുകള്‍ ശൂന്യാകാശപദ്ധതികള്‍ ഇവയൊക്കെ അമേരിക്കയുടെ ദിശാവ്യതിയാനത്തെയും വളര്‍ച്ചയേയും ആഴത്തില്‍ സ്വാധീനിച്ചു.

പരിശീലനം സിദ്ധിച്ച, ആയുധധാരികളായ ക്യൂബന്‍ വിപ്ളവകാരികള്‍ക്ക് പിന്തുണ നല്‍കിയെങ്കിലും ഫിഡല്‍ കാസ്ട്രോ ഭരണക്കൂടത്തെ തകര്‍ക്കാനായില്ല. വിയ്റ്റനാം അധിനിവേശവും കെന്നഡിക്ക് തിരച്ചിടിയാണു സമ്മാനിച്ചത്.

1963 നവംബര്‍ 22. രണ്ടരലക്ഷത്തോളം വരുന്ന ജനാവലി ലവ്ഫീല്‍ഡ് മുതല്‍ ഡീലെ പ്ളസാവരെയുള്ള വീഥിക്കിരുവശവും പ്രസിഡന്‍റിന്‍റെ വാഹനവ്യൂഹത്തിന്‍റെ വരവു പ്രതീക്ഷിച്ചു നില്‍ക്കുകയായിരുന്നു.

ടെക്സാസിലെ ഡള്ളാസില്‍ സമയം 12.30. ആരവങ്ങള്‍ക്കിടെ തുറന്ന കാറില്‍ കടന്നുവന്ന ജോണ്‍ എഫ് കെന്നഡിയും പത്നിയും മൂന്ന് ഉദ്യോഗസ്ഥന്മാരും. ജനങ്ങളുടെ ആവേശത്തില്‍ മതിമറന്നിരിക്കുന്നു . തൊട്ടടുത്ത കെട്ടിടത്തിലെ ആറാം നിലയിലുള്ള ജാലകത്തിലൂടെ ഒരു റൈഫിള്‍ കെന്നഡിയെ ഉന്നം വയ്ക്കുന്നത് ചിലര്‍ കണ്ടു. ബുള്ളറ്റ് പിന്‍കഴുത്തില്‍ തളച്ചു. തലയുടെ പിന്നില്‍ വലതുഭാഗത്തായി മറ്റൊരു വെടിയുണ്ട തുളച്ചുകയറി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :