മായാത്ത ഓര്‍മ്മയായി കെന്നഡി

ആര്‍. രാജേഷ്

JF Kennedy
WDWD
നിങ്ങള്‍ക്കുവേണ്ടി രാഷ്ട്രത്തിന് എന്തു ചെയ്യാമെന്നൊരിക്കലും ചോദിക്കരുത്. രാഷ്ട്രത്തിനുവേണ്ടി എന്തു ചെയ്യാനാവുമെന്നാണു നിങ്ങള്‍ ചിന്തിക്കേണ്ടത്- അമേരിക്കന്‍ പ്രസിഡന്‍രായിരുന്ന കെന്നഡിയുടെ ഈ വാക്കുകള്‍ തന്നെയാണ് അദ്ദേഹത്തിനുള്ള ശ്രദ്ധാഞ്ജലി.

അമേരിക്കയിലെ ജനങ്ങളുടെ മനസ്സില്‍ ആദ്യപ്രസിഡന്‍റ് എബ്രഹാം ലിങ്കണൊപ്പമാണ് കെന്നഡിയുടെ സ്ഥാനം. കെന്നഡിയുടെ കൊലപാതകം സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് ഇനിയും വിരാമമായിട്ടില്ല. ഓരോ വര്‍ഷവും 22 ലക്ഷത്തോളം ആള്‍ക്കാര്‍ കെന്നഡിയുടെ രക്തംവീണു ചുവന്ന ഡീലെ പ്ളാസ സന്ദര്‍ശിക്കുന്നു.

1917 മെയ് 29ന് ബ്രൂക്ക് ലെയ്നിലാണ് കെന്നഡി ജനിച്ചത്. 1940 ല്‍ ഹാര്‍വാര്‍ഡില്‍ നിന്നും ബിരുദം നേടിയ കെന്നഡി നാവികസേനയില്‍ ചേര്‍ന്നു. 1943 ല്‍ ജപ്പാന്‍റെ നശീകരണക്കപ്പല്‍ കെന്നഡിയും സംഘവും യാത്രചെയ്യുകയായിരുന്ന ബോട്ടു തകര്‍ത്തു. ഗുരുതരമായി പരിക്കേറ്റ കെന്നഡി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

1953 ല്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് പ്രതിനിധിയായി സെനറ്റിലെത്തി.

1953 സെപ്റ്റംബര്‍ 12ന് കെന്നഡി വിവാഹിതനായി. ജാക്വിലിന്‍ ബോവ്യര്‍ എന്ന സുന്ദരിയായിരുന്നു വധു.

1955 ല്‍ ശസ്ത്രക്രിയയെത്തുടര്‍ന്ന് വിശ്രമജീവിതം നയിക്കുന്നതിനിടെ എഴുതിയ പ്രൊഫൈല്‍സ് ഇന്‍ കറേജ് അദ്ദേഹത്തിന് പുലിറ്റ്സര്‍ പുരസ്കാരം നേടിക്കൊടുത്തു. തൊട്ടടുത്ത വര്‍ഷം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നോമിനിയായ അദ്ദേഹം അമേരിക്കന്‍ വൈസ് പ്രസിഡന്‍റായി.

WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :