പ്രകാശ് കാരാട്ടിന് ഇന്ന് ഷഷ്ഠിപൂര്‍ത്തി

WEBDUNIA|
ജെ.എന്‍.യു വില്‍ പഠിക്കാന്‍ പോവുകയാണെന്ന് അമ്മയോട് കള്ളം പറഞ്ഞാണ് പ്രകാശ് ഡല്‍‌ഹിക്ക് വണ്ടികയറിയത്. എ.കെ.ജിയോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ജെ.എന്‍.യു വില്‍ പഠിക്കാന്‍ ആരംഭിക്കുകയും ചെയ്തു. അക്കാലത്ത് എസ്.എഫ്.ഐ യുടെ പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായി. ജെ.എന്‍.യു വില്‍ മത്സരിച്ചെങ്കിലും തോല്‍‌വിയുടെ കയ്പ്പ് നീര്‍ കുടിക്കാനായിരുന്നു പ്രകാശിന്‍റെ വിധി.

സി.ഭാസ്കരന്‍ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ പ്രകാശ് എസ്.എഫ്.ഐ യുടെ അഖിലേന്ത്യാ പ്രസിഡന്‍റായി. 1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പ്രകാശ് കല്‍ക്കത്തയിലായിരുന്നു. ഒളിവില്‍ കഴിയാന്‍ പാര്‍ട്ടി ഉപദേശിച്ചു. അതുകൊണ്ട് കല്‍ക്കത്ത് വിട്ട് എങ്ങും പോയില്ല.

അടിയന്തരാവസ്ഥ സമയത്താണ് പ്രകാശ് വിവാഹിതനാവുന്നത്. പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകയായ വൃന്ദയുമായുള്ള അടുപ്പമാണ് വിവാഹത്തില്‍ കലാശിച്ചത്. പക്ഷെ, അടിയന്തരാവസ്ഥ കാലമായതുകൊണ്ട് ഇരുവരും സുധീര്‍, റീത്ത എന്നീ പേരുകളില്‍ ആണ് വിവാഹിതരായത്.

ഇക്കാലത്താണ് അമ്മയുടെ മരണം. പ്രകാശ് പിന്നീട് എസ്.എഫ്.ഐ യുടെ സ്ഥാനമൊഴിഞ്ഞ് പാര്‍ട്ടിയുടെ ഡെല്‍‌ഹി സെക്രട്ടറിയായി. പിന്നീട് 23 വര്‍ഷം പാര്‍ട്ടിയുടെ കേന്ദ്ര ഓഫീസിലായിരുന്നു പ്രകാശ്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :