തിരുവനന്തപുരം|
WEBDUNIA|
Last Modified തിങ്കള്‍, 20 ഫെബ്രുവരി 2012 (13:01 IST)
വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമാകുന്ന കേരളം ഇരുട്ടിലാകാന്‍ ഇനി രണ്ട് മാസം മാത്രം. കഴിഞ്ഞ ഒരു ദശാബ്‌ദത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ വൈദ്യുതി പ്രതിസന്ധിയാണ് കേരളം നേരിടാന്‍ പോകുന്നത്. കേരളത്തിന്റെ അണക്കെട്ടുകളില്‍ ഇനി രണ്ട് മാസത്തേയ്ക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ജലം മാത്രമാണ് അവശേഷിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വൈദ്യുതിയുടെ അളവില്‍ കുറവ് വന്നതും കേരളത്തിന് തിരിച്ചടിയായിട്ടുണ്ട്. മുല്ലപ്പെരിയാര്‍ പ്രശ്‌ന സമയത്ത് ഇടുക്കി ഡാമിലെ ജലം ഒഴുക്കി കളഞ്ഞതും പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായി. വേനല്‍ മഴയില്‍ കുറവുണ്ടായാല്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്കൊപ്പം കടുത്ത ജലക്ഷാമവും ഉണ്ടാകും.