മുല്ലപ്പെരിയാര്‍: ‘വൈദ്യുതി കേരളത്തിനും വേണം’

ന്യുഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 12 ജനുവരി 2012 (14:24 IST)
PRO
PRO
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം ഉന്നതാധികാര സമിതിക്കു മുന്നില്‍ പുതിയ നിവേദനം സമര്‍പ്പിച്ചു. പുതിയ അണക്കെട്ടില്‍ നിന്നും തമിഴ്‌നാട്‌ എടുക്കുന്ന ജലം കേരളവുമായും പങ്കുവയ്‌ക്കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അണക്കെട്ടിലെ ജലമുപയോഗിച്ച് തമിഴ്‌നാട് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ കേരളത്തിനും വിഹിതം നല്‍കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

ഇപ്പോഴത്തെ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച്‌ ശസ്‌ത്രീയ തെളിവുകളില്ലെങ്കിലും അണക്കെട്ട്‌ ഡീ കമ്മിഷന്‍ ചെയ്യാന്‍ കേരളത്തിന്‌ അധികാരമുണ്ടെന്ന് നിവേദനത്തില്‍ വാദിക്കുന്നു.

പുതിയ അണക്കെട്ടില്‍ നിന്നുള്ള 1.1 ടിഎംസി ജലത്തില്‍ കേരളത്തിന്‌ അവകാശമുണ്ടെന്നാണ് നിവേദനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :