മുല്ലപ്പെരിയാര്‍ ഡാം വെറും പൊള്ള!

കുമളി| WEBDUNIA|
PRO
PRO
മുല്ലപ്പെരിയാര്‍ ഡാം ഏറെ അപകടാവസ്ഥയിലാണെന്ന് കോര്‍ ഡ്രില്ലിംഗ് പരിശോധനയില്‍ തെളിഞ്ഞതായി റിപ്പോര്‍ട്ട്. അണക്കെട്ടിന്റെ മുകള്‍ഭാഗത്ത്‌ 33 മീറ്റര്‍ തുരന്ന് പരിശോധന നടത്തിയപ്പോള്‍ കിട്ടിയത്‌ മെറ്റല്‍ മാത്രമാണ്‌. എണ്‍പത്തഞ്ച് ശതമാനം സുര്‍ക്കി മിശ്രിതതില്‍ നിര്‍മ്മിച്ച അണക്കെട്ടിന്റെ ഗാലറി 2.2 മീറ്റര്‍ തുരന്ന് പരിശോധിച്ചപ്പോള്‍ സുര്‍ക്കി പൊടിഞ്ഞ് തരികളായ രൂപത്തിലാണ് കാണാന്‍ കഴിഞ്ഞത്. അതിനാല്‍ തന്നെ അണക്കെട്ട് അതീവ ഗുരുതരാവസ്ഥയിലാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

എണ്‍പതുകളില്‍ തമിഴ്നാട് നടത്തിയ അറ്റകുറ്റപ്പണിയുടെ ബലത്തില്‍ മാത്രമാണ് അണക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അണക്കെട്ടിന് എട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ റിക്‌ടര്‍ സ്‌കെയിലില്‍ നാലില്‍ കൂടുതല്‍ രേഖപ്പെടുത്തുന്ന ഭൂചലനങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അണക്കെട്ട്‌ തകരാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.15 സെന്റിമീറ്റര്‍ വ്യാസത്തില്‍ ബേബിഡാം ഉള്‍പ്പെടെ നാലിടത്തുകൂടി കോര്‍ഡ്രില്ലിംഗ്‌ നടത്താനുണ്ട്‌. ഇതുകൂടി കഴിയുമ്പോള്‍ അണക്കെട്ടിന്റെ യഥാര്‍ത്ഥ അവസ്ഥ ബോധ്യമാകും.

സുപ്രീംകോടതി ഉന്നതാധികാര സമിതിയുടെ കാലാവധി അവസാനിക്കുന്നതിനു മുന്‍പ്‌ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം. അതിനുമുമ്പ്‌ കോര്‍ ഡ്രില്ലിംഗിന്റെ ഫലം ഉന്നതാധികാരസമിതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളത്തിന് തിരിച്ചടിയാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :