കാര്‍ത്തികേയന്‍ മന്ത്രിയാകാന്‍ സാധ്യതയില്ല, ബിജെപിയുടെ ക്ഷണത്തിന് പ്രസക്തിയില്ല, സി പി ഐക്ക് അഭിനന്ദനം: പി സി ജോര്‍ജ്ജ്

വി ഹരികൃഷ്‌ണന്‍| Last Updated: ബുധന്‍, 13 ഓഗസ്റ്റ് 2014 (18:35 IST)
വിവാദങ്ങളുടെ കളിത്തോഴനാണ് ചീഫ് വിപ്പ് പി സി ജോര്‍ജ്. ഏതുമുന്നണിയിലാണെങ്കിലും മുഖം നോക്കാതെ പറയുന്ന അഭിപ്രായങ്ങളാണ് ജോര്‍ജിനെ എന്നും വിവാദത്തിലാക്കുന്നത്. കോണ്‍ഗ്രസ് - കേരള കോണ്‍ഗ്രസ് ബന്ധം, മാണിയുടെ മുഖ്യമന്ത്രിസ്ഥാനം എന്നിവ മുതല്‍ സിപിഐയിലെ വിവാദം വരെയുള്ള കാര്യങ്ങളെക്കുറിച്ച് പി സി ജോര്‍ജ് വെബ്‌ദുനിയയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ തുറന്നു സംസാരിക്കുന്നു.

കോണ്‍ഗ്രസും കേരളകോണ്‍ഗ്രസുമായി നിലവിലുള്ള ബന്ധം ഇപ്പോള്‍ എങ്ങനെയാണ്?

വളരെ നല്ല ബന്ധമാണ്. എന്നാല്‍ കോണ്‍ഗ്രസ് വലിയേട്ടനാണ്. ചെറിയേട്ടനായി നിന്നോളണമെന്നാണ് അവരുടെ കാഴ്ചപ്പാട്. ജനാധിപത്യപാര്‍ട്ടിയല്ലേ രണ്ടും. അതിന്റേതായ തര്‍ക്കങ്ങളുണ്ട്. പ്രാദേശികമായി പ്രശ്നങ്ങള്‍ സാധാരണമാണ്. കേരള കോണ്‍ഗ്രസില്‍‌നിന്ന് ആളു പോയാല്‍ കോണ്‍ഗ്രസ് വളര്‍ത്താമെന്ന തെറ്റായ ധാരണയാണ് അതിന് കാരണം. പക്ഷേ നമുക്ക് അറിയാം. കേരള കോണ്‍ഗ്രസുകാരന്‍ ഏതെങ്കിലും തര്‍ക്കത്തിന്റെ പേരില്‍ പോയാലും അവന് കോണ്‍ഗ്രസില്‍ തുടരാന്‍ കഴിയില്ല. അവന്‍ പാര്‍ട്ടിയിലേക്ക് തന്നെ വരും. കേരള കോണ്‍ഗ്രസില്‍ നിന്ന് ആള് പിടിച്ച് കോണ്‍ഗ്രസ് ഉണ്ടാക്കാമെന്ന് വല്ല ധാരണയുമുണ്ടെങ്കില്‍ അത് താത്കാലികം മാത്രമാണ്, അതില്‍ വല്യ കാര്യമുണ്ടെന്ന് തോന്നുന്നില്ല.

മാണിയുടെ മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ച്?

അതിന് ഞാന്‍ ഒറ്റവാ‍ക്കില്‍ ഉത്തരം പറയാം. വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ല. മാണി സാര്‍ മുഖ്യമന്ത്രിയായാല്‍ കൊള്ളാ‍മെന്ന് കേരളത്തിലെ എല്ലാ പാര്‍ട്ടികളും പറയുന്നു. കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇത് തന്നെ പറയുന്നു. അത് വേണോ വേണ്ടയോ എന്ന് വ്യക്തമാക്കേണ്ടത് മാണി സാറാണ്. അല്ലാതെ ഇത് വിവാദമാ‍ക്കാനോ വാര്‍ത്തയാക്കാനോ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഞങ്ങള്‍ക്ക് താല്പര്യമില്ല. പുള്ളി അത് വേണോ വേണ്ടയോ എന്ന് പറയട്ടെ. വേണമെന്ന് മാണി സാര്‍ പറഞ്ഞാല്‍ അതിനുള്ള നടപടി സ്വീകരിക്കും. വേണ്ടെന്ന് പറഞ്ഞാല്‍ അങ്ങനെ. അല്ലാതെ അതിനുവേണ്ടി തര്‍ക്കത്തിനോ വഴക്കിനോ കേരള കോണ്‍ഗ്രസില്ല. എന്തു തീരുമാനവും അദ്ദേഹത്തിന് എടുക്കാം. അതിനുള്ള പൂര്‍ണസ്വാതന്ത്ര്യമുണ്ട്.

അടുത്ത് പേജില്‍ - കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയിലേക്ക് ചേക്കേറുമോ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :