കൈയ്യടിക്കാതെ വയ്യ...ട്രോളന്മാരുടെ ഈ കഴിവ് അപാരം തന്നെ !

ഐശ്വര്യ പ്രകാശന്‍ 

ചൊവ്വ, 21 നവം‌ബര്‍ 2017 (14:40 IST)

ഏത് വിഷയവും നിസാരമായി ട്രോളുകളാക്കുന്ന ഈ ട്രോളന്മാരെ സമ്മതിക്കണം അല്ലേ?. വിഷയം ഏതുമായി കൊള്ളട്ടേ അതിനെ കീറിമുറിച്ച് രസകരമായ രീതിയില്‍ കൈകാര്യം ചെയുന്ന ട്രോളന്മാരുടെ കഴിവിനെ കൈയ്യടിക്കാതെ വയ്യ. രാഷ്ട്രീയം, സിനിമ തുടങ്ങിയ മേഖലകളെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്ന ഈ ട്രോളുകള്‍ അതിഗൌരവമായ കാര്യങ്ങളിൽ പോലും ചിരിയുണർത്തുന്നു. ഗൗരവമേറിയ വിഷയങ്ങളെ വളരെ രസകരമായി അവതരിപ്പിക്കുന്നത് കൊണ്ടാണ് ട്രോളുകളേയും ട്രോളർമാരേയും സമൂഹം അംഗീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും.
 
ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍, ട്രോള്‍ മലയാളം എന്നിങ്ങനെയുള്ള ഗ്രൂപ്പുകള്‍ ഇന്ന്മലയാളികള്‍ക്ക് പരിചിതമാണ്. സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇത്തരം കൂട്ടായ്മകള്‍ ഒരു വിധത്തില്‍ പറഞ്ഞാന്‍ ചില രാഷ്ട്രീയ നേതാക്കള്‍ക്കും, സിനിമ പ്രവര്‍ത്തകര്‍ക്കും പേടി സ്വപ്നം ആകുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
 
ഇതിനു മുന്‍പ് ജനങ്ങള്‍ക്ക് പരിചിതമായ ആക്ഷേപഹാസ്യ മേഖല കാര്‍ട്ടൂണുകളായിരുന്നു. ചിരിയിലൂടെ ചിന്തിപ്പിക്കാനും വിനോദത്തിനും വിമര്‍ശനത്തിനുമുള്ള ഏറ്റവും നല്ല വഴിയായിരുന്നു കാര്‍ട്ടൂണ്‍. ഒരു കാലത്ത് കാര്‍ട്ടൂണുകള്‍ പത്രമാധ്യമങ്ങളിലും നിറഞ്ഞ് നിന്നിരുന്നു. എന്നാല്‍ ട്രോളുകളുടെ അതിപ്രസരം മൂലം കാര്‍ട്ടൂണുകള്‍ക്ക് ഇന്ന് മാര്‍ക്കറ്റ് കുറഞ്ഞു എന്ന് പറയുന്നതില്‍ തെറ്റില്ല. 
 
ട്രന്റായി മാറുന്ന ചില ട്രോളുകളും ഉണ്ട്. ഇഷ്ടപ്പെടാത്തതിനേയും ശരിയല്ലെന്ന് തോന്നുന്നതിനേയും ഹാസ്യരൂപേണ ട്രോളുമ്പോള്‍ അതിർവരമ്പുകൾ ഇല്ലെന്നതാണ് ട്രോളർമാരുടെ പക്ഷം. ചില സാമൂഹ്യ വിഷയങ്ങള്‍ കൈകാര്യം ചെയുമ്പോള്‍ അത്തരം രീതികള്‍ ഉപയോഗിക്കേണ്ടതായി വരുന്നു എന്നതാണ് കാരണം. പക്ഷേ, ഇത് ഒരു പരിധിവരെ വ്യക്തി സ്വാതന്ത്രത്തിന്റെ കൈകടത്തലാണെന്നത് പറയാതെ വയ്യ. 
 
അഭിപ്രായങ്ങള്‍ പറയാന്‍ ഉള്ള ഒരു പ്ലാറ്റ്ഫോം ആയിട്ട് മാത്രമല്ല ചിലര്‍ ട്രോളിനെ കാണുന്നത്, അതിനെ ചർച്ചയാക്കാനും ശ്രദ്ധിക്കുന്നവരുണ്ട്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ട്രോളുകൾ എന്തുകൊണ്ടാണ് ഒരു മനുഷ്യനില്‍ (സമൂഹത്തിൽ) ഇത്രയധികം സ്വാധീനം ചെലുത്തുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആദ്യരാത്രിയ്ക്ക് മുമ്പേ നവവരനെ യുവതി അഴിയ്ക്കുള്ളിലാക്കി - സംഭവം ഇങ്ങനെ !

പീഡന കേസിലെ പ്രതിയെ വിവാഹദിവസം രാത്രിയില്‍ ഭാര്യാഗൃഹത്തില്‍ നിന്ന് പിടികൂടി. പാരിപ്പള്ളി ...

news

കൗമാരക്കാരികള്‍ തമ്മിലുള്ള പ്രണയം നാല് വയസുകാരിയുടെ ജീവനെടുത്തു

കൗമാരക്കാരികളായ പെണ്‍കുട്ടികളുടെ പ്രണയം മൂലം നഷ്ടമായത് നാല് വയസുകാരിയുടെ ജീവന്‍. ഉത്തര്‍ ...

news

അഭിനയത്തിന്റെ 40 വർഷം, 500 സിനിമകൾ; നെടുമുടി വേണുവിനെ മലയാള സിനിമ ആദരിക്കുന്നു

മലയാള സിനിമയിൽ തന്റെ നാൽപ്പത് വർഷം പൂർത്തിയാക്കിയിരിക്കുകയാണ് നെടുമുടി വേണു. ഏത് വേഷവും ...

news

ചീറിപ്പാഞ്ഞുവരുന്ന കാറിനു മുകളിലൂടെ സാഹസിക പ്രകടനം നടത്തി; യുവാവിനു സംഭവിച്ചത് - വീഡിയോ കാണാം

സാഹസിക കൃത്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടമില്ലാത്ത യുവാക്കള്‍ ഉണ്ടായിരിക്കില്ല. മരണം പോലും ...

Widgets Magazine