ഉമ്മൻ ചാണ്ടിയുടെ നിലപാട് മാറ്റം രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കില്ലെന്ന് ഉറപ്പായതോടെ ?

Last Modified വ്യാഴം, 28 മാര്‍ച്ച് 2019 (11:42 IST)
വയനാട് ലോകസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ
കോൺഗ്രസ് ഏറെ പണിപ്പെട്ടതാണ്. ഗ്രൂപ്പ് സമവാഖ്യങ്ങൾ തിരിച്ചും മറിച്ചും കൂട്ടിയും കിഴിച്ചുമെല്ലാം എതിർപ്പുകളെ മറി കടന്ന് ടി സിദ്ദിക് മത്സരിക്കുമെന്ന് അനൌദ്യോഗിക പ്രഖ്യാപനം വന്നു. എന്നൽ ആ പ്രഖ്യാപനത്തിന് ആയുസുണ്ടായില്ല. അപ്പോഴേക്കും വയനട്ടി രഹുൽ ഗാന്ധി മത്സരിച്ചേക്കും എന്ന് ഉമ്മഞ്ചണ്ടി പ്രഖ്യാപനം നടത്തി.

തൊട്ടുപിന്നാലെ താൻ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിൻ‌മാറുന്നതായി ടി സിദ്ദീക്കും അറിയിച്ചു. ഇതോടെ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചേക്കും എന്ന് സംശയം ശക്തിപ്പെട്ടു. ഇക്കാര്യം പരിഗണനയിലാണ് എന്ന് എ ഐ സി സി കൂടി വ്യക്തമാക്കിയതോടെ സംസ്ഥാന തീരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയം രാഹുൽ ഗാന്ധിയായി മാറി

എന്നാൽ മുൻ നിലപാടിൽ മാറ്റം വരുത്തിയിരിക്കുകയാണ് ഇപ്പോൾ ഉമ്മൻ ചാണ്ടി രാഹുൽ ഗാന്ധി വയനാട്ടി മത്സരീക്കും എന്ന് താൻ പറഞ്ഞിട്ടില്ല എന്നാണ് ഉമ്മൻ ചാണ്ടി ഇന്ന് പ്രതികരിച്ചത്. രാഹുൽ കേരളത്തിൽ മത്സരിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത് എന്ന് ഉമ്മൻ ചാണ്ടി വിശദീകരിച്ചു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കില്ല എന്ന് ഉറപ്പായതോടെയാണ് ഉമ്മൻ ചാണ്ടി ഇങ്ങനെയൊരു പ്രസ്ഥാവന നടത്തിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

രാഹുൽ തെക്കേ ഇന്ത്യയിലെ ഒരു മണ്ഡലത്തിൽ മത്സരിക്കാനാണ് തീരുമാനം എടുത്തിരിക്കുന്നത്. അത് വയനാട്ടിൽ തന്നെയാവണം എന്നില്ല, കർണാടകത്തിലെ ചില മണ്ഡലങ്ങളും, മറ്റു തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കോൺഗ്രസിന് ശക്തിയുള്ള മണ്ഡലങ്ങളും ഇതിനായി പരിഗണിക്കപ്പെടുന്നുണ്ട്. വയനാട് മണ്ഡലവും പരിഗണിക്ക്പ്പെട്ടിരുന്നു എങ്കിലും വയനാട്ടിൽ രാഹുൽ മത്സരിക്കില്ല എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടിയീരുന്നത്.

ബി ജെ പിയാണ് ലൊക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ എതിരാളി ബി ജെ പിക്ക് എതിരെ രഷ്ട്രീയ മത്സരം സൃഷ്ടിക്കാൻ കേരളത്തിൽ മത്സരിക്കുന്നതിലൂടെ സാധിക്കില്ല. മത്രമല്ല കേരളത്തിൽ മത്സരിക്കുന്നത് സി പി എമ്മിന് എതിരായി മാറും എന്നതും പ്രധാനമാണ്. ബി ജെ പിക്കെതിരായ പോരാട്ടത്തിൽ ദേശീയ തലത്തിൽ പസസ്പരം സഹായിക്കാൻ ഇരു പർട്ടികളും തീരുമാനിച്ചതാണ്. ബംഗാളിൽ തൃണമൂലിനെതിരെ ഇരു പാർട്ടികളും ചേർന്ന് ഒരു ഫോർമുലയിൽ എത്തിച്ചേർന്നിട്ടുണ്ട്.

വിജയിക്കുന്ന ഇടത് എം പിമാർ കോൺഗ്രസിന് തന്നെയാവും പിന്തുണ നൽകു. ഈ സാഹചര്യത്തിൽ ഇടതുമുന്നണിക്കെതിരെ നേരിട്ട് രാഹുൽ ഗാന്ധി തന്നെ മത്സരിക്കാനെത്തുന്നത് ശരിയായ നിലപാടല്ല എന്ന് കോൺഗ്രസിനകത്ത് തന്നെ അഭിപ്രായങ്ങൾ ഉണ്ട്. ബി ജെ പി ക് ശക്തിയില്ലാത്ത ഇടം തേടിപ്പിടിച്ച് രാഹുൽ മത്സരിക്കുന്നു എന്ന
വിമർശനവും ഉയരും. ഈ സാഹചര്യം കണക്കിലെടുത്ത് തെക്കേ ഇന്ത്യയിലെ മറ്റേതെങ്കിലും മണ്ഡലത്തിൽനിന്നും ജനവിധി തേടാനാവും രാഹുൽ ഗാന്ധി തീരുമാനം എടുക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :