കുതിരക്കച്ചവടത്തിനുള്ള ശ്രമം തകര്‍ത്തത് സുപ്രീംകോടതി; ബിജെപിയുടെ കുതന്ത്രങ്ങളുടെ കരണത്തേറ്റ അടി

ബി ജെ പി, കര്‍ണാടക, യെദ്യൂരപ്പ, സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍, നരേന്ദ്ര മോദി, അമിത് ഷാ, BJP, Karnataka, Yeddyurappa, Siddaramaiah, D K Sivakumar, Nartendra Modi, Amit Shah
ജോണ്‍ കെ ഏലിയാസ്| Last Modified ശനി, 19 മെയ് 2018 (16:47 IST)
വലിയ കുതിരക്കച്ചവടത്തിനുള്ള സാധ്യതകള്‍ തുറന്നിട്ടുകൊണ്ട് കര്‍ണാടക രാഷ്ട്രീയത്തില്‍ ബി ജെ പി കളിച്ച കളിക്ക് കനത്ത തിരിച്ചടി നല്‍കിയത് സുപ്രീംകോടതിയുടെ ഉചിതമായ ഇടപെടല്‍. 24 മണിക്കൂറിനകം ഫ്ലോര്‍ ടെസ്റ്റ് നടത്തണമെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിലാണ് ബി ജെ പിയുടെ സ്വപ്നങ്ങള്‍ ഒലിച്ചുപോയത്.

വിശ്വാസവോട്ട് നേടാന്‍ 15 ദിവസം അനുവദിച്ച് ഗവര്‍ണര്‍ തീരുമാനമെടുത്തപ്പോള്‍ ആ തീരുമാനം നടപ്പാക്കാന്‍ അനുവദിക്കാതെ കോടതി നടത്തിയ ഇടപെടലാണ് രാജ്യം കാണേണ്ടിയിരുന്ന ഏറ്റവും വലിയ രാഷ്ട്രീയ അപമാനത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. 15 ദിവസത്തെ സാവകാശം ബി ജെ പിക്ക് ലഭിച്ചിരുന്നു എങ്കില്‍ വലിയ കുതിരക്കച്ചവടത്തിനും രാഷ്ട്രീയ അധാര്‍മ്മികതയ്ക്കും രാജ്യത്തിന് സാക്‍ഷ്യം വഹിക്കേണ്ടിവരുമായിരുന്നു എന്നതില്‍ സംശയമില്ല.

24 മണിക്കൂര്‍ സമയം കിട്ടിയപ്പോള്‍ പോലും കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് രണ്ട് എം എല്‍ എമാര്‍ പുറത്തുവന്നത് നമ്മള്‍ കണ്ടതാണ്. ജെ ഡി എസിന് രണ്ട് എം എല്‍ എമാരെ നഷ്ടമായതായി കുമാരസ്വാമി വ്യക്തമാക്കുന്നത് കണ്ടതാണ്. അപ്പോള്‍ പിന്നെ 15 ദിവസം ഫ്ലോര്‍ ടെസ്റ്റിനുള്ള സാവകാശം ലഭിച്ചിരുന്നെങ്കില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നേടാന്‍ കഴിയുമായിരുന്നു എന്നതില്‍ സംശയമില്ല.

സമീപകാലത്ത് ഒരിക്കലും കാണിച്ചിട്ടില്ലാത്ത ആര്‍ജ്ജവവും തന്‍റേടവും പ്രദര്‍ശിപ്പിച്ച് കോണ്‍ഗ്രസ് നെഞ്ചുവിരിച്ചുനിന്നപ്പോള്‍ നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും തന്ത്രങ്ങള്‍ കാറ്റില്‍ പറന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം എല്‍ എമാരെ സംരക്ഷിക്കാനുള്ള ചുമതല ഉരുക്കുമനുഷ്യനായ ഡി കെ ശിവകുമാറിനെ ഏല്‍പ്പിച്ചപ്പോള്‍ തന്നെ ബി ജെ പിക്ക് പ്രതീക്ഷ നഷ്ടമായെന്ന് വേണം അനുമാനിക്കാന്‍. ഡികെ‌എസിന്‍റെ കണ്ണുവെട്ടിച്ച് എം എല്‍ എമാരെ ചാക്കിട്ടുപിടിക്കുക ബി ജെ പിക്ക് അസാധ്യമായിരുന്നു.

ഭീഷണിയും പണം കൊണ്ടുള്ള പ്രലോഭനവുമെല്ലാം നേരിട്ട് കോണ്‍‌ഗ്രസിന്‍റെയും ജെ ഡി എസിന്‍റെയും എം എല്‍ എമാര്‍ നിലയുറപ്പിച്ചപ്പോള്‍ യെദ്യൂരപ്പയ്ക്ക് ഒട്ടേറെ ആരോപണങ്ങളും നേരിടേണ്ടിവന്നു. യെദ്യൂരപ്പയുടെ ഓഡിയോ ടേപ്പ് പോലും പുറത്തുവന്നിരിക്കുന്നു.

കര്‍ണാടകത്തിലെ കുതിരക്കച്ചവടനീക്കം പ്രതിച്ഛായയെ ബാധിച്ചെന്ന ആര്‍ എസ് എസിന്‍റെ വിലയിരുത്തല്‍ കൂടിയാകുമ്പോള്‍ ബി ജെ പിക്ക് കര്‍ണാടക പിടിക്കാനുള്ള കുതന്ത്രം ഏല്‍പ്പിച്ച ആഘാതം ദൂരവ്യാപകമായി മാറുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

ജയിച്ചില്ലെങ്കിൽ കാമുകി ഇട്ടേച്ച് പോകും സാറെ... എസ്എസ്എൽസി ...

ജയിച്ചില്ലെങ്കിൽ കാമുകി ഇട്ടേച്ച് പോകും സാറെ... എസ്എസ്എൽസി ഉത്തരപേപ്പറിൽ 500 രൂപയും അപേക്ഷയും!
വിദ്യാര്‍ഥികളുടെ അഭ്യര്‍ഥനകള്‍ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ...

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ...

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി
അഭിനേതാക്കള്‍ക്കു സ്ഥിരമായി ലഹരി എത്തിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി
അന്‍വര്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമാണ്

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; ...

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?
തസ്ലിമയ്ക്കു സിനിമ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിനു വിവരം ...

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: ...

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
സംഭവത്തെക്കുറിച്ച് സി.പി.എം പൊന്നാനി ഏരിയാ കമ്മിറ്റി പോലീസുകാര്‍ക്കെതിരെ മുഖ്യമന്ത്രി ...