എന്നെ നീക്കണമെങ്കില്‍ ജനം വിചാരിക്കണം, കണ്ണുകൊണ്ടുള്ള കളികള്‍ രാജ്യം കണ്ടു; സഭയില്‍ കത്തിക്കയറി നരേന്ദ്രമോദി

നരേന്ദ്രമോദി, രാഹുല്‍ ഗാന്ധി, Rahul Gandhi, Narendra Modi
ന്യൂഡല്‍ഹി| BIJU| Last Modified വെള്ളി, 20 ജൂലൈ 2018 (22:37 IST)
ചിലരുടെ കണ്ണുകൊണ്ടുള്ള കളി രാജ്യം കണ്ടുവെന്നും നിങ്ങളെ കണ്ണില്‍ നോക്കി വെല്ലുവിളിക്കാന്‍ തനിക്ക് ശക്തിയുണ്ടെന്നും രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അവിശ്വാസപ്രമേയത്തിന് മറുപടി പ്രസംഗം നടത്തവേയാണ് രാഹുലിനെ പരിഹാസശരങ്ങള്‍ കൊണ്ട് മോദി മൂടിയത്. 2019ല്‍ പ്രധാനമന്ത്രിയാകാന്‍ ചിലര്‍ കുപ്പായം തയ്പ്പിച്ചുകഴിഞ്ഞുവെന്നും 2024ലെങ്കിലും അവര്‍ക്ക് അവിശ്വാസം കൊണ്ടുവരാന്‍ കഴിയട്ടെയെന്നും മോദി പരിഹസിച്ചു.

ആന്ധ്രയുടെ ദുര്‍ഗതിക്ക് കാരണം കോണ്‍ഗ്രസാണ്. വൈ എസ് ആര്‍ കോണ്‍ഗ്രസിന്‍റെ കെണിയില്‍ ടി ഡി പി വീണു. ടി ഡി പി രാഷ്ട്രീയം കളിക്കുകയാണ്. ആന്ധ്രയെ വിഭജിച്ചത് കോണ്‍ഗ്രസാണ്. എന്നാല്‍ കോണ്‍ഗ്രസിനെ ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നും ജനം പുറത്താക്കി.

തന്നെ നീക്കണമെന്നാണ് ചിലരുടെ ധാര്‍ഷ്ട്യം. അതിന് ജനം വിചാരിക്കണം. റഫാല്‍ ഇടപാടില്‍ ചിലര്‍ നുണ പറയുന്നു. അറിയാത്തതിനെക്കുറിച്ച് നുണ പറയുന്നത് ചിലരുടെ ശീലമാണ്. സൈന്യത്തിന്‍റെ മിന്നലാക്രമണം തട്ടിപ്പാണെന്ന് ചിലര്‍ പ്രചരിപ്പിച്ചു. എന്നെ പരിഹസിച്ചോളൂ, സൈന്യത്തെ പരിഹസിക്കരുത്.

ഒരു കുടുംബത്തെ മാത്രം പിന്തുണച്ചതിന് കോണ്‍ഗ്രസിനെ രാജ്യം ശിക്ഷിച്ചു. അവിശ്വാസം പരാജയമാണെന്നും തള്ളിക്കളയണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ജി എസ് ടിയും വണ്‍ റാങ്ക് വണ്‍ പെന്‍ഷനും വൈകിപ്പിച്ചത് കോണ്‍ഗ്രസാണ്. കര്‍ഷകരെ സഹായിച്ചത് എന്‍ ഡി എ ആണ്. വിളകളുടെ താങ്ങുവില കൂട്ടി. ഇത് ചെയ്യാത്തവരാണ് കുറ്റം പറയുന്നത്. പ്രണബ് മുഖര്‍ജിയോട് നെഹ്‌റു കുടുംബം കാണിച്ചത് അനീതിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :