യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം നഗ്നയാക്കി നടത്തി; കാരണമറിഞ്ഞ ഞെട്ടലില്‍ സമീപവാസികള്‍

ന്യൂഡല്‍ഹി, വെള്ളി, 8 ഡിസം‌ബര്‍ 2017 (13:57 IST)

Woman attacked, illicit liquor racket , liquor racket ,  മദ്യ റാക്കറ്റ് , ന്യൂഡല്‍ഹി , ക്രൂരമര്‍ദ്ദനം , വനിതാ കമ്മീഷന്‍

രാജ്യതലസ്ഥാനത്ത് സജീവമായ മദ്യ റാക്കറ്റിനെ പിടികൂടാന്‍ വനിതാ കമ്മീഷനെയും പൊലീസിനെയും സഹായിച്ച യുവതിക്ക് ക്രൂരമര്‍ദ്ദനം. മദ്യ റാക്കറ്റില്‍ ഉള്‍പ്പെട്ട സ്ത്രീകളാണ് ഡല്‍ഹി സ്വദേശിയായ യുവതിയെ പരസ്യമായി അടിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തത്. സംഭവത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാളിനോട് ആവശ്യപ്പെട്ടു
 
യുവതിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മദ്യ റാക്കറ്റിലുള്‍പ്പെട്ടവര്‍ തന്നെ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ഡല്‍ഹിയിലെ ലോക്കല്‍ പൊലീസ് നടപടിയെടുക്കാത്തതില്‍ വനിതാ കമ്മീഷന്‍ രംഗത്തെത്തി. അതേസമയം യുവതിയെ ക്രൂരമായി മര്‍ദിച്ച ശേഷം നഗ്‌നയാക്കി നടത്തിയെന്ന വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിന്റെ പ്രസ്താവന പൊലീസ് സൂപ്രണ്ട് രജനീഷ് ഗുപ്ത നിഷേധിച്ചു. 
 
ക്രൂരമര്‍ദ്ദനമേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. ഈ വര്‍ഷം 55 കേസുകളാണ് എക്സൈസ് നിയമത്തിനു കീഴില്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം പ്രദേശത്തെ പല വീടുകളിലും ലോക്കല്‍ പൊലീസിന്റെ തന്നെ സഹായത്തോടെ മദ്യ വില്പന നടക്കുന്നുണ്ടെന്ന് നിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഭാര്യയ്ക്ക് അവിഹിതം; പണിയായത് ഭര്‍ത്താവിന്

ഭാര്യയ്ക്ക് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവിനെ ചാണകത്തില്‍ മുക്കി ശിക്ഷ നല്‍കി. ...

news

ഓഖി ചുഴലിക്കാറ്റ്; തീരദേശത്തെത്തിയ തോമസ് ഐസക്കിനെതിരെ സ്ത്രീകളുടെ പ്രതിഷേധം

കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഓഖി ...

news

അളിഞ്ഞ ജീവിതമാണ് നടിമാരുടേത്: തിരക്കഥാകൃത്ത് പറയുന്നു

നടിമാരെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ സി.വി ബാലകൃഷ്ണൻ. ...

Widgets Magazine