ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു; എട്ടാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

 police , school , election , സ്‌കൂള്‍ , ട്രെയിന്‍ , ക്ലാസ് , ചരണ്‍
ബോണ്‍ഗിര്‍| Last Modified ശനി, 20 ജൂലൈ 2019 (13:08 IST)
ക്ലാസ് ലീഡർ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ മനോവിഷമത്തില്‍ പതിമൂന്നുകാരന്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്‌തു. തെലങ്കാനയിലെ ബോണ്‍ഗിറില്‍ ആണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ചരണ്‍(13) ആണ് ജീവനൊടുക്കിയത്.

വ്യാഴാഴ്‌ച കാണാതായ ചരണിനെ മരിച്ച നിലയില്‍ വെള്ളിയാഴ്‌ചെ രാമണ്ണപ്പേട്ട് റെയില്‍‌വെ ട്രാക്കില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ചരണിനെ കാണാതാകുന്നതിന് മൂന്നു ദിവസം മുമ്പ് സ്‌കൂളില്‍ ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നു. എതിര്‍ സ്ഥാനാര്‍ഥിയായ പെണ്‍കുട്ടിയോട് പരാജയപ്പെട്ട ചരണ്‍ മാനസികമായി തകര്‍ന്നിരുന്നു. ഇതാകാം ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ചരണിന്റെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ബോണ്‍ഗിര്‍ ഡിസിപി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :