അവിവാഹിതയായ 21കാരി പ്രസവിച്ച കുഞ്ഞിനെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; കേസെടുത്ത് പൊലീസ്

  police , new born , hospital , പൊലീസ് , പെണ്‍കുട്ടി , യുവതി , പ്രസവം
മല്ലപ്പള്ളി| Last Modified ശനി, 20 ജൂലൈ 2019 (12:50 IST)
നവജാത ശിശുവിനെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. പത്തനംതിട്ടയിലെ ആനിക്കാട് കാരിക്കാമലയിലാണ് സംഭവം. 21 കാരിയായ പെണ്‍കുട്ടിയാണ് വെള്ളിയാഴ്‌ച രാവിലെ വീട്ടില്‍ പ്രസവിച്ചത്.
കറുകച്ചാലിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇവര്‍ ചികിത്സ തേടി.

പ്രസവത്തിന് ശേഷം വീടിന്റെ പിൻവശത്തെ മുറ്റത്താണ് മൃതദേഹം കുഴിച്ചു മൂടിയത്. കീഴ്‌വായ്പൂര് പൊലീസ് കേസെടുത്തു. തിരുവല്ല ആർഡിഒയുടെ നേതൃത്വത്തിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്‌റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടു പോയി.

കുഞ്ഞിനെ കുഴിച്ചിട്ടത് ജീവനോടെയാണോ എന്ന് പോസ്‌റ്റ് മോർട്ടത്തിന് ശേഷം മാത്രമേ പറയാനാവൂ. തിരുവല്ല ആർഡിഒയുടെ നേതൃത്വത്തിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോർട്ടം നടപടികൾക്കായി കൊണ്ടുപോയി. യുവതിയും കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :