പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വിഷം കൊടുത്തുകൊന്നു

ചണ്ഡീഗഡ്, വ്യാഴം, 7 ജൂണ്‍ 2018 (15:32 IST)

   gang rape case , rape , police , death , girl , women , sex , poison , വിദ്യാര്‍ഥിനി , പെണ്‍കുട്ടി , മരുന്ന് , പീഡനം , മാനഭംഗം

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വിഷം കൊടുത്തുകൊന്നു.  ഹരിയാനയിലെ ഫത്തേഹബാദ് ജില്ലയിലെ ഭട്ടുകലൻ ബ്ലോക്കിലെ ഗ്രാമത്തിലാണ് സംഭവം.

മൂന്നംഗ സംഘമാണ് പെണ്‍കുട്ടിയെ ക്രൂരമയി പീഡിപ്പിച്ചത്. ഇവരിലൊരാള്‍ പ്രായപൂർത്തിയായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊലക്കുറ്റവും പോക്സോ വകുപ്പുകളുമാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. അവശയായ പെണ്‍കുട്ടിക്ക് വിഷം നല്‍കിയ ശേഷം വീട്ടില്‍ തിരിച്ചെത്തിച്ചു.

പെണ്‍കുട്ടിക്ക് സുഖമില്ലെന്നും മരുന്ന് നല്‍കിയെന്നുമാണ് ജോലിക്കു ശേഷം മടങ്ങിയെത്തിയ മാതാപിതാക്കളോട് പ്രതികള്‍ പറഞ്ഞത്. ഇതിനു ശേഷം ഇവര്‍ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയും ചെയ്‌തു.

ആരോഗ്യനില മോശമായതോടെ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ പീഡനം നടന്നതായും വിഷം ഉള്ളില്‍ എത്തിയതായും കണ്ടെത്തി. തുടര്‍ ചികിത്സകള്‍ ആരംഭിക്കും മുമ്പെ കുട്ടി മരിക്കുകയും ചെയ്‌തു.

അതേസമയം, പ്രതികളിലൊരാളായ പ്രായപൂർത്തിയാകാത്തയാളെ വിഷം ഉള്ളിൽ ചെന്ന നിലയില്‍ കണ്ടെത്തി. ഇയാൾ അപകടനില തരണം ചെയ്‌തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

"ട്രംപുമായി കൂടിക്കാഴ്ച നടത്താൻ കിം യാചിച്ചു": ട്രംപിന്റെ അഭിഭാഷകൻ

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനുവേണ്ടി ഉത്തര കൊറിയൻ ...

news

മുംബൈയിൽ ഹിന്ദു-മുസ്‌ലിം കമിതാക്കൾ കാറിനുള്ളിൽ മരിച്ച നിലയിൽ

മുംബൈയിൽ ഹിന്ദു മുസ്‌ലിം കമിതാക്കൾ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ ...

news

‘മെസിയും കൂട്ടരും ചെഗുവേരയുടെ പിന്മുറക്കാര്’; അര്‍ജന്റീന ടീമിനെ അഭിനന്ദിച്ച് എംഎം മണി - പോസ്‌റ്റ് വൈറലാകുന്നു

ഇസ്രായേലുമായുള്ള ലോകകപ്പ് സന്നാഹ മത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്മാറിയതിനെ ...

news

കെവിനെ കൊന്നവരുടെ സംരക്ഷണം വേണ്ടാ, കെവിന്റെ വീട്ടിൽ നിന്നുകൊണ്ട് തന്നെ പഠനം പൂർത്തിയാക്കും‘: നീനു

തനിക്ക മാനസിക രോഗമാണെന്ന് വരുത്തി തീർത്ത് കെവിന്റെ വീട്ടിൽനിന്നും പുറത്തുകൊണ്ടുവരാനാണ് ...

Widgets Magazine