മകന്റെ സുഹൃത്ത് ബലാൽസംഗം ചെയ്യാൻ ശ്രമിച്ചു; അമ്മ തോക്കുചൂണ്ടി രക്ഷപ്പെട്ടു

വ്യാഴം, 7 ജൂണ്‍ 2018 (12:12 IST)

സുഹൃത്തിന്റെ അമ്മയെ 18കാരൻ വീട്ടിൽ കയറി ബലാൽസംഗം ചെയ്യാൻ ശ്രമിച്ചു. ഹൈസ്‌ക്കൂൾ പഠനം പൂർത്തിയാക്കിയ യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടു. വാഷിംഗ്‌ടൺ ആർളിംഗ്‌ടണിലാണ് സംഭവം.
 
ഏതാണ് രാത്രി 8.30നാണ് പരാതിക്കാരിയുടെ മകന്റെ സുഹൃത്തായ ജോർദൻ കോർട്ടർ വീട്ടിലെത്തുന്നത്. ജോർദന്റെ വരവിൽ സംശയം തോന്നിയ സ്‌ത്രീ മുഴുവൻ മദ്യക്കുപ്പികളും സ്വന്തം മുറിയിലാക്കി മുറി അകത്ത് നിന്ന് പൂട്ടുകയും അതിനുള്ളിൽ കിടക്കുകയും ചെയ്‌തു. ശേഷം പുലർച്ചെ 2.30നോടെ ജോർദൻ മുറിയുടെ വാതിൽ മുട്ടുകയായിരുന്നു. ശബ്‌ദം കേട്ട സ്‌ത്രീ വാതിൽ തുറക്കുകയും ശേഷം അകത്ത് കടന്ന ജോർദൻ സ്‌ത്രീയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. ശേഷം സ്വയരക്ഷയ്‌ക്കായി കരുതിയിരുന്ന തോക്ക് ചൂണ്ടി സ്‌ത്രീ രക്ഷപ്പെടുകയായിരുന്നു.
 
ചെയ്യാൻ താൽപ്പര്യമില്ലാത്ത കര്യത്തിന് യുവാവ് എന്നെ പ്രേരിപ്പിക്കുകയും അവനോട് ക്ഷമിക്കാൻ കഴിയില്ലെന്നും പരാതിക്കാരി പറഞ്ഞു. എന്നാൽ ജോർദൻ ഇങ്ങനെ അപമര്യാദയായി പെരുമാറില്ലെന്ന് ജോർദന്റെ മാതാപിതാക്കൾ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇതാണ് നടൻ! പൊലീസ് സന്നാഹങ്ങളോ വാഹന അകമ്പടിയോ ഇല്ലാതെ വിജയ് തനിച്ചെത്തി!

തമിഴ്നാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങളിൽ സിനിമാതാരങ്ങൾ ഇടപെടുന്നത് ആദ്യ സംഭവം അല്ല. ...

news

എടപ്പാൾ തിയേറ്റർ പീഡനം; തെറ്റ് തിരുത്തി പൊലീസ്, കേസ് പിൻവലിച്ച് തിയേറ്റർ ഉടമയെ മുഖ്യ സാക്ഷിയാക്കും

എടപ്പാളിലെ തിയേറ്ററിൽ അമ്മയുടെ സഹായത്തോടെ പത്തുവയസുകാരി പീഡനത്തിനിരയായ വിവരം ചൈൽഡ് ലൈന്‍ ...

news

എടത്തല പൊലീസ് മർദ്ദനം; പൊലീസിനോട് ആദ്യം തട്ടിക്കയറിയത് ഉസ്‌മാൻ, പ്രതിഷേധം നടത്തിയവരിൽ തീവ്രസ്വഭാവമുള്ള സംഘടനകളും: - മുഖ്യമന്ത്രി

ആലുവ എടത്തലയിൽ മഫ്‌ത്തിയിലെത്തിയ പൊലീസുകാർ യുവാവിനെ മർദ്ദിച്ച കേസിൽ വിശദീകരണവുമായി ...

news

കണ്ണീർ പരമ്പരകൾ സ്ത്രീകളെ കുറ്റവാളികൾ ആക്കുന്നുവോ?

ജീത്തു ജോസഫിന്റെ ദ്രശ്യത്തിലെ ആശാ ശരത്തിന്റെ ഡയലോഗ് കടമെടുത്താൽ ‘ഒരാളുടെ മനസ്സിൽ ആഴത്തിൽ ...

Widgets Magazine