പ്രണയലേഖനം കൈമാറാന്‍ മടിച്ചു; പെണ്‍കുട്ടിയുടെ സുഹൃത്തിനെ 15കാരന്‍ പെട്രോളൊഴിച്ച് കത്തിച്ചു

പ്രണയലേഖനം കൈമാറാന്‍ മടിച്ചു; പെണ്‍കുട്ടിയുടെ സുഹൃത്തിനെ 15കാരന്‍ പെട്രോളൊഴിച്ച് കത്തിച്ചു

  love note , police , letter , school , പൊലീസ് , പ്രണയം , തീവെച്ചു , അപകടം , പെണ്‍കുട്ടി
ചെന്നൈ| jibin| Last Modified ചൊവ്വ, 10 ജൂലൈ 2018 (10:35 IST)
പ്രണയലേഖനം കൈമാറാന്‍ മടിച്ച പെണ്‍കുട്ടിയുടെ സുഹൃത്തിനെ 15കാരന്‍ പെട്രോളൊഴിച്ച് കത്തിച്ചു. പൊള്ളലേറ്റ വിദ്യാര്‍ഥിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

തമിഴ്‌നാട്ടിലെ പ്രകാശം ജില്ലയിലെ ഒരു ഗവണ്‍‌മെന്റ് സ്‌കൂളിലായിരുന്നു നാടിനെ നടുക്കിയ സംഭവം.

പ്രതിയായ ആക്രമണത്തിനിരയായ ആണ്‍കുട്ടിയുടെ ക്ലാസിലെ പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നു.
പെണ്‍കുട്ടിക്ക് കത്ത് കൊടുക്കാന്‍ ഇരയായ കുട്ടിയെ സമീപിച്ചെങ്കിലും ഈ വിദ്യാര്‍ഥി ആവശ്യം തള്ളി. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതി വിദ്യാര്‍ഥിയെ കൊലപ്പെടുത്താന്‍ തുനിയുകയായിരുന്നു.

ക്ലാസില്‍ ജനലിനോട് ചേര്‍ന്നുള്ള ബഞ്ചിലിരുന്ന ആണ്‍കുട്ടിയുടെ ദേഹത്തേക്ക് പ്രതി പെട്രോളൊഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. തീ പടര്‍ന്നതോടെ ബഹളം ശക്തമായപ്പോള്‍ ഓടിയെത്തിയ അധ്യാപകരാണ് തീകെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :