ഭാര്യയുമായി അവിഹിതമെന്ന് സംശയം; യുവാവിനെ വെട്ടിനുറുക്കി വരമ്പില്‍ താഴ്ത്തി

കൊല്‍ക്കത്ത, വെള്ളി, 9 നവം‌ബര്‍ 2018 (14:10 IST)

 murder case , police , blood , chops body , affair with wife , പൊലീസ് , കൊല , ഭാര്യ , അബ്ദുല്‍ ഹസന്‍ , മര്‍ജിന ബീബി
അനുബന്ധ വാര്‍ത്തകള്‍

ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിച്ചു. പശ്ചിമ ബംഗാളിലെ പര്‍ഗനാസ് ജില്ലയിലെ നോര്‍ത്ത് 24ലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

അബ്ദുല്‍ ഹസന് ‍(26) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സക്കീര്‍ ഹുസൈനും (45) ഇയാളുടെ മര്‍ജിന ബീബിയും (36) അറസ്‌റ്റിലായി.

ഈ മാസം അഞ്ച് മുതലാണ് അബ്ദുള്‍ ഹസ്സനെ കാണാതായത്. പരാതി ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ മൃതദേഹം ആളൊഴിഞ്ഞ പ്രദേശത്തെ വരമ്പില്‍ നിന്ന് കണ്ടെടുത്തത്. മൃതദേഹം വെട്ടിനുറുക്കി വരമ്പില്‍ താഴ്‌ത്തിയ നിലയിലായിരുന്നു. തലയും മറ്റ് ശരീരഭാഗങ്ങളും പ്രദേശത്ത് നിന്ന് കണ്ടെത്തുകയും ചെയ്‌തു.

കൊല്ലപ്പെട്ടത് ഹസനാണെന്ന് വ്യക്തമായതോടെയാണ് കൊലയ്‌ക്ക് പിന്നില്‍ സക്കീര്‍ ഹുസൈനാണെന്ന് പൊലീസിന് വ്യക്തമായത്. ഹസനും മര്‍ജിനയുമായി ബന്ധമുണ്ടെന്ന സംശയത്താലാണ് നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിനോട് പറഞ്ഞു.

സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് ഹസനെ വിളിച്ചു വരുത്തിയെന്നും തുടര്‍ന്ന് വാക്കേറ്റം ഉണ്ടാകുകയും ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് കൊല നടത്തുകയുമായിരുന്നെന്ന് സക്കീര്‍ ഹുസൈന്‍ പൊലീസിന് മൊഴി നല്‍കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കെ എം ഷാജിയെ വീഴ്ത്തിയതിന്‍റെ വര്‍ദ്ധിത വീര്യത്തോടെ നികേഷ് കുമാര്‍ കളത്തിലിറങ്ങുന്നു, അഴീക്കോട് മണ്ഡലത്തില്‍ വീണ്ടും ജനവിധി തേടും?

അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വരുമെന്ന് ഏതാണ്ട് ഉറപ്പായി. കെ എം ഷാജിയുടെ ...

news

ഷിയാസിൽ നിന്ന് വധഭീഷണിയെന്ന് ഡേവിഡ്; ഇതിന് പിന്നിൽ തരികിട പരിപാടികള്‍ അവതരിപ്പിക്കുന്നയാളെന്ന് ഷിയാസ്

മലയാളം ബിഗ് ബോസ് ഷോ കഴിഞ്ഞിട്ടും അതിലെ പ്രശ്‌നങ്ങൾക്ക് അറുതിയില്ല. ആദ്യ കുറച്ച് ...

news

'സ്‌ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയൊരുക്കേണ്ടത് പ്രഥമ ഉത്തരവാദിത്വം': ശൈലജ ടീച്ചർ

സർക്കാരിന്റെ പ്രഥമ ഉത്തരവാദിത്വം സ്‌ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയൊരുക്കേണ്ടതാണെന്നും ...

Widgets Magazine