ഉത്തർപ്രദേശിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ക്ഷേത്രത്തിൽ വച്ച് ചുട്ടുകൊന്നു

Sumeesh| Last Updated: ഞായര്‍, 15 ജൂലൈ 2018 (11:15 IST)
അഞ്ച് പേർ ചേർന്ന് യുവതിയെ കൂട്ടബലാത്സംഘത്തിനിരയാക്കിയ ശേഷം ഷേത്രത്തിൽ വച്ചു ചുട്ടുകൊന്നു. ഉത്തർപ്രദേശിലെ സാംബാൽ ജില്ലയിലാണ് സംഭവം ഉണ്ടായത്. രണ്ട് മക്കളുടെ അമ്മയായ മുപ്പതുകാരിയാണ് ക്രൂരതക്ക് ഇരയായത്

ശനിയാഴ്ച പുലർച്ചയോടെ യുവതിയുടെ വീട്ടിലെത്തിയ സംഘം ഇവരെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തുടർന്ന് സംഘം തിരികെ പോയി. യുവതി 100ൽ വിളിച്ച് പൊലീസിനെ അറിയിക്കാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് യുവതി ഒരു ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു.

ബന്ധു പൊലീസിൽ അറിയിച്ചെങ്കിലും അപ്പോഴേക്കും സംഘം വീണ്ടുമെത്തി യുവതിയെ യാഗ്യശാല ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി ചുട്ടുകൊല്ലുകയായിരുന്നു എന്ന് യുവതിയുടെ ഭർത്താവ് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിൽ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറയുന്നു. യുവതിയുടെ അവസാന ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇത് നിർണായക തെളിവാണ്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുമെന്നും എ ഡി ജി പി പ്രേം പ്രകാശ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :