ആന്ധ്രപ്രദേശിൽ ബോട്ടുമുങ്ങി 5 പേരെ കാണാതായി

Sumeesh| Last Updated: ശനി, 14 ജൂലൈ 2018 (20:15 IST)
ആന്ധ്രപ്രദേശ് ജില്ലയിൽ ഈസ്റ്റ് ഗോതാവരി ജില്ലയിൽ ബോട്ട് മുങ്ങി 5 പേരെ കാണാതായി. ഗോതാവരിയുടെ പോശകനദിയായ ഗൌതമി നദിയിലാണ് അപകടം ഉണ്ടായത്. നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ തൂണിലിടിച്ച് ബോട്ട് മുണ്ടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

അപകടത്തിൽ പെട്ട ബോട്ടിൽ 40 പേർ ഉണ്ടായിരുന്നതയും, ഇവരിൽ ഏറിയപങ്കും വിദ്യാർത്ഥികളാണെന്നും ദേശീയ മാധ്യാങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അപകടത്തിൽ പെട്ട മറ്റുള്ളവരെ നാട്ടുകാർ രക്ഷപ്പെടൂത്തുകയായിരുന്നു. കാണാതായവർക്കായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഉന്നതൌദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിർദേശം നൽകിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :