ഉപയോക്താക്കൾ ഷവോമിയുടെ ഈ മുന്നറിയിപ്പ് അവഗണിച്ചാൽ ഫോൺ നിശ്ചലമായേക്കാം !

ശനി, 14 ജൂലൈ 2018 (20:01 IST)

തങ്ങളുടെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഷവോമി. എം ഐ യു ഐ 10 ബീറ്റ ഗ്ലോബൽ അപ്ടേറ്റ് ചെയ്ത റെഡ്മി നോട്ട് 5 നോട്ട് 5 പ്രോ എന്ന മോഡലുകൾക്കാണ് ഷവോമി മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
 
എം ഐ യു ഐ 10 ലേക്ക് അപ്ഡേറ്റ് ചെയ്തവർ ഒരിക്കലും പഴയ വേർഷനിലേക്ക് തിരികെ പോകരുത് എന്നാണ് കമ്പനി നൽകുന്ന മുന്നറിയിപ്പ്. പഴയ വേർഷനിലേക്ക് തിരികെ പോയാൽ ഫോൺ നിശ്ചലമാകുമെന്ന് ഷവോമി വ്യക്തമാക്കുന്നു. ഇത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ അടുത്തുള്ള എം ഐ സർവീസ് സെന്ററുമായി ബന്ധപ്പെടണം എന്നും ഷവോമി ഉപഭോക്താക്കളെ അറിയിച്ചു. 
 
ഒരുതവണ പുതിയ വേർഷനിലേക്ക് മാറിയാൽ പിന്നീട് പഴയതിലേക്ക് തിരികെ പോകാൻ ആകില്ല. പുതിയ വേർഷനുകളിലേക്ക് മാത്രമേ ഫോൺ അപ്ഡേറ്റ് ചെയ്യാനാകു എന്നും കമ്പനി വ്യക്തമാക്കുന്നു. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ഐ.ടി

news

രാജ്യത്ത് നെറ്റ് ന്യൂട്രാലിറ്റി നിലവിൽ വരുന്നു

രാജ്യത്തെ ഇന്റർനെറ്റ് സേവനങ്ങളുടെ ഉള്ളടക്കവും വേഗതയും ഏകീകരിക്കുന്ന നെറ്റ് ന്യൂട്രാലിറ്റി ...

news

യുട്യൂബിൽ ഇനി രഹസ്യമായി വീഡിയോ കാണാം !

യുട്യൂബിൽ ഇനി രഹസ്യമായി വീടിയോ കാണാം. സ്വകാര്യമായി ദൃശ്യങ്ങൾ കാണുന്നതിനായി ഇൻ‌കോഗ്നിറ്റൊ ...

news

ഇനി പറ്റിക്കേണ്ട; വ്യാജന്മാരെ പുറത്താക്കി ട്വിറ്റർ

സോഷ്യൽ മീഡിയ രംഗത്തെ വ്യാജന്മാരെ പുറത്താക്കാൻ കടുത്ത നടപടികൾ സ്വീകരിച്ച് ട്വിറ്റർ ...

news

തങ്ങളുടെ വിവരങ്ങൾ സുരക്ഷിതമെന്ന് ഗൂഗിൽ

റഷ്യൻ കമ്പനിയായ യെന്റെക്സിന്റെ വെളിപ്പെടുത്തലിനു പിന്നാലെ. വിശദീകരണവുമായി ഇന്റർനെറ്റ് ...

Widgets Magazine