മുലപ്പാലിനുവേണ്ടി കരഞ്ഞ പിഞ്ചുകുഞ്ഞിനെ അമ്മ അരിവാളുകൊണ്ട് കഴുത്തറത്തു കൊന്നു

മധ്യപ്രദേശ്, വെള്ളി, 9 ഫെബ്രുവരി 2018 (13:58 IST)

  woman , milk , baby crying , crying , death , police , murder , arrest , മുലപ്പാല്‍ , അമ്മ , യുവതി , കഴുത്തറത്തു കൊന്നു , കൊലപാതകം , അരിവാള്‍

മുലപ്പാലിനുവേണ്ടി കരഞ്ഞ പിഞ്ചുകുഞ്ഞിനെ അരിവാളുകൊണ്ട് കഴുത്തറത്തു കൊന്നു. ഭോപ്പാലില്‍ നിന്ന് ഏകദേശം നാലു മണിക്കൂര്‍ ദൂരത്തായ ധാര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതി അടുക്കളയില്‍ ജോലി ചെയ്‌തു കൊണ്ടിരിക്കെ മുലപ്പാലിന് വേണ്ടി കുഞ്ഞ് കരഞ്ഞതാണ് ഇവരെ പ്രകോപിപ്പിച്ചത്. ദേഷ്യം സഹിക്കാനാ‍കാതെ അടുക്കളയില്‍ നിന്നും അരിവാള്‍ എടുത്തു കൊണ്ടുവന്ന് കുഞ്ഞിന്റെ കഴുത്ത് മുറിച്ച്  കൊലപ്പെടുത്തുകയായിരുന്നു.

കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാതാകുകയും യുവതി വീട്ടില്‍ നിന്നും വേഗത്തില്‍ പുറത്തേക്ക് പോകുകയും ചെയ്യുന്നത് കണ്ട സമീപവാസിയായ ബന്ധുവിന് സംശയം തോന്നിയതാണ് കൊലപാതക വിവരം പുറത്തറിയാന്‍ കാരണമായത്. ഇവര്‍ വീടിന്റെ വാതില്‍ തള്ളിത്തുറന്നതോടെയാണ് കുഞ്ഞ് രക്തത്തില്‍ കിടക്കുന്നത് കണ്ടത്.

വിവരമറിഞ്ഞ് എത്തിയ പൊലീസ് കുട്ടിയുടെ അമ്മയായ യുവതിയെ അറസ്‌റ്റ് ചെയ്‌തു. ഇവര്‍ക്കെതിരെ സമീപവാസികള്‍ മൊഴി നല്‍കി. ഉറക്കെ കരഞ്ഞിരുന്ന കുട്ടി പെട്ടെന്ന് കരച്ചില്‍ നിര്‍ത്തിയെന്നും യുവതി ഉടന്‍ തന്നെ പുറത്തേക്ക് പോകുന്നത് കണ്ടെന്നും അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

തൃശൂരിൽ നാല് വയസുകാരനെ പുലി കടിച്ചു കൊന്നു; തല വേർപ്പെട്ട നിലയില്‍ മൃതദേഹം

തൃശൂരിൽ നാല് വയസുകാരനെ പുലി കടിച്ചു കൊന്നു. തൃശൂർ വാൽപ്പാറ നടുമല എസ്റ്റേറ്റിലാണ് സംഭവം. ...

news

കുരീപ്പുഴയെ നായയോടുപമിച്ച് വീണ്ടും ആർ എസ് എസ്

കവി കുരീപ്പുഴ ശ്രീകുമാറിനോടുള്ള കലിപ്പ് അടങ്ങാതെ ആർ എസ് എസ്. ആവിഷ്കാര സ്വാതന്ത്ര്യം ...

news

മാലീദ്വിപ് പ്രതിസന്ധിയിൽ; ആശങ്ക രേഖപ്പെടുത്തി ഇന്ത്യയും അമേരിക്കയും, ട്രംപും മോദിയും ചർച്ച നടത്തി

മാലീദ്വീപിലെ രാഷ്ട്രീയ സ്ഥിതിഗതികളിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യയും അമേരിക്കയും. ഇതു ...

news

കുമ്മനത്തെ തോൽപ്പിക്കാൻ ആവില്ല മക്കളേ...

കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിയമ ലംഘനം നടത്തിയവരുടെയും അവർ നൽകിയ പിഴയുടെയും കണക്ക് ...

Widgets Magazine