999 രൂപയ്ക്ക് തകര്‍പ്പന്‍ 4ജി സ്മാര്‍ട്ട്‌ഫോണുമായി വോഡഫോണും ഫ്‌ലിപ്കാര്‍ട്ടും !; ജിയോ വിയര്‍ക്കുമോ ?

വ്യാഴം, 25 ജനുവരി 2018 (08:39 IST)

Vodafone , Flipkart , 4G smartphone , വോഡഫോണ്‍ , ഫ്‌ലിപ്കാര്‍ട്ട് , 4ജി സ്മാര്‍ട്ട്‌ഫോണ്‍

രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടും പ്രമുഖ ടെലികോം സേവനം ദാതാക്കളായ വോഡഫോണും ചേര്‍ന്ന് കുറഞ്ഞ നിരക്കിലുള്ള 4ജി ഫോണുകള്‍ വിപണിയിലെത്തിക്കുന്നു. 999 രൂപയുടെ എന്‍ട്രി ലെവല്‍ 4ജി സ്മാര്‍ട്ട്‌ഫോണുകളായിരിക്കും രണ്ടു കമ്പനികളും ചേര്‍ന്ന് ലഭ്യമാക്കുക. മൈ ഫസ്റ്റ് 4ജി സ്മാര്‍ട്ട്‌ഫോണ്‍ എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ഫ്‌ളിപ്കാര്‍ട്ട് ഫോണുകള്‍ വില്‍ക്കുന്നത്.   
 
തിരഞ്ഞെടുത്ത ചില എന്‍ട്രി ലെവല്‍ 4ജി ഫോണുകള്‍ക്ക് വോഡഫോണ്‍ തകര്‍പ്പന്‍ ക്യാഷ് ബാക്ക് ഓഫറും നല്‍കുന്നുണ്ട്. വോഡഫോണിന്റെ നിലവിലുള്ളതും പുതിയതുമായ എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഫ്‌ളിപ്കാര്‍ട്ടില്‍നിന്നും എന്‍ട്രി ലെവല്‍ ഫോണുകള്‍ വാങ്ങുമ്പോള്‍ ഈ ഓഫറുകള്‍ ലഭ്യമാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു
 
പ്രതിമാസം 150 രൂപയ്ക്ക് തുടര്‍ച്ചയായി 36 മാസക്കാലം റീചാര്‍ജ് ചെയ്താല്‍ മാത്രമേ ഈ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുകയുള്ളൂ. 18 മാസം തുടര്‍ച്ചയായി റീച്ചാര്‍ജ് ചെയ്യുകയാണെങ്കില്‍ 900 രൂപയും ബാക്കിയുള്ള 18 മാസം റീചാര്‍ജ് ചെയ്താല്‍ 1,100  രൂപയുമാണ് ക്യാഷ് ബാക്കായി ലഭിക്കുക. അതായത് ആകെ 2000 രൂപയുടെ ക്യാഷ് ബാക്കാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. 
 
ഈ തുക വോഡഫോണിന്റെ എം-പെസ വാലറ്റിലേക്കാണ് നിക്ഷേപിക്കുക. ഈ തുക പിന്നീട് ഉപഭോക്താക്കളുടെ സൗകര്യപ്രകാരം ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിനായി ഉപയോഗിക്കുകയോ, അല്ലെങ്കില്‍ ആ തുക പിന്‍വലിക്കുകയോ ചെയ്യാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

മഹീന്ദ്ര മോജോയ്ക്ക് ശക്തനായ എതിരാളി; തകര്‍പ്പന്‍ ലുക്കില്‍ പുതിയ ഹീറോ എക്‌സ്ട്രീം വിപണിയിലേക്ക് !

ഹീറോയുടെ പുതിയ എക്‌സ്ട്രീം വിപണിയിലേക്കെത്തുന്നു. ജനുവരി അവസാനത്തോടെയായിരിക്കും 200 സിസി ...

news

നിരത്തിലെ ചലിക്കുന്ന കൊട്ടാരം; ടാറ്റ റേഞ്ച് റോവര്‍ വേളാർ ഇന്ത്യന്‍ വിപണിയില്‍

ടാറ്റയുടെ റേഞ്ച് റോവര്‍ വേളാർ ഇന്ത്യന്‍ വിപണിയിലെത്തി. മൂന്ന് വേരിയന്റുകളില്‍ ...

news

ഒരു കിലോ മുല്ലപ്പൂവിന് 6000 രൂപ!

കല്യാണ സീസണ്‍ അടുത്തുവരുന്നതോടെ മുല്ലപ്പൂവിന്റെ വില വർധിച്ച് വരികയാണ്. രണ്ടുദിവസം കൊണ്ട് ...

news

ആമസോണിനെ പിന്നിലാക്കി ആപ്പിൾ

ലോകത്ത് എറ്റവും ആദരിക്കപ്പെടുന്ന കമ്പനികളുടെ പട്ടിക പുറത്തു‌വന്ന. ഫോർച്യൂൺ മാസിക ...

Widgets Magazine