യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയെന്ന്; ഇടുക്കിയില്‍ മധ്യവയസ്‌കനെ മര്‍ദിച്ച് അവശനാക്കി

  police , assaulted , locals , woman , പൊലീസ് , ഇസൈതമിഴൻ , ആശുപത്രി , മര്‍ദ്ദനം , യുവതി
ഇടുക്കി| Last Modified തിങ്കള്‍, 1 ജൂലൈ 2019 (17:33 IST)
യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് മധ്യവയസ്‌കനെ ആള്‍ക്കുട്ടം മര്‍ദ്ദിച്ച് അവശനാക്കി. ഇടുക്കി വട്ടവട [42] നാണ് മർദനമേറ്റത്. ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്‌ച രാത്രിയോടെയാണ് സംഭവം. പ്രദേശത്തെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി എന്നാരോപിച്ച് മധ്യവസ്‌കനെ ആള്‍‌ക്കൂട്ടം പിടികൂടി. ചോദ്യം ചെയ്യലിനിടെ ഇവര്‍ ഇയാളെ മര്‍ദ്ദിച്ചു.

ഞായറാഴ്‌ച ഉച്ചവരെ ഇസൈതമിഴനെ ജനക്കൂട്ടം കൈവശം വച്ച് ആക്രമിച്ചു. വിവരമറിഞ്ഞ് ഞായറാഴ്‌ച ഉച്ചയോടെ ദേവികുളം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.

നാട്ടുകാരില്‍ നിന്നും മധ്യവയസ്‌കനെ പൊലീസ് മോചിപ്പിച്ചു. തുടര്‍ന്ന് അവശനായ ഇയാളെ പൊലീസ് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :