യൂട്യൂബില്‍ പതിവായി ആത്മഹത്യാ വീഡിയോകള്‍ കണ്ടിരുന്ന 12 വയസുകാരി തൂങ്ങിമരിച്ചു

  commits suicide , girl , police , suicide videos , youtube , പൊലീസ് , ആത്മഹത്യ , പെണ്‍കുട്ടി , തൂങ്ങിമരിച്ചു
മുംബൈ| Last Modified തിങ്കള്‍, 1 ജൂലൈ 2019 (17:04 IST)
യൂട്യൂബില്‍ പതിവായി ആത്മഹത്യാ വീഡിയോകള്‍ കണ്ടിരുന്ന 12 വയസുകാരി തൂങ്ങിമരിച്ചു. നാഗ്പുരിലെ
ഹന്‍സാപുരില്‍ കഴിഞ്ഞ ശനിയാഴ്‌ചയാണ് സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തും.

പിതാവിന്റെ മൊബൈല്‍ ഫോണ് ഉപയോഗിക്കുന്ന പെണ്‍കുട്ടി ആത്മഹത്യാ വീഡിയോകള്‍ പതിവായി കണ്ടിരുന്നു. ഇക്കാര്യങ്ങള്‍ അമ്മയോട് പറയുകയും ചെയ്‌തിരുന്നു.

സംഭവദിവസവും പെണ്‍കുട്ടി വീഡിയോ ദൃശ്യങ്ങള്‍ കണ്ടിരുന്നു എന്നാണ് സൂചന. വൈകീട്ട് നാലുമണിയോടെ മുറിയില്‍ കയറി കതകടച്ച പെണ്‍കുട്ടി സീലിങ് ഫാനില്‍ കയര്‍കെട്ടി തൂങ്ങുകയായിരുന്നു.

പെണ്‍കുട്ടിയെ ഏറെനേരമായിട്ടും കാണാതിരുന്നതോടെ ഇളയ സഹോദരി വാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴാണ് വിവരമറിയുന്നത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :