മൃതദേഹത്തിൽ സിമന്റ് കട്ട കെട്ടി കിണറ്റിൽ തള്ളി, കിണർ വലയിട്ട് മൂടി; അമ്മയും കാമുകനും ചേർന്ന് മീരയെ കൊലപ്പെടുത്തിയത് ഇങ്ങനെ

Last Modified ഞായര്‍, 30 ജൂണ്‍ 2019 (16:36 IST)
നെടുമങ്ങാട് പ്ലസ് വണ്‍ വിദ്യാര്‍ഥിനി മീരയെ കൊലപ്പെടുത്തി പൊട്ടക്കിണറ്റിൽ തള്ളിയത് എങ്ങനെയെന്ന് വിശദീകരിച്ച് അമ്മ മഞ്ജുഷ. കൊലപാതകം ഒളിപ്പിക്കാന്‍ മീരയുടെ അമ്മ പറഞ്ഞ നുണക്കഥകളും നാട്ടുകാരെ അമ്പരപ്പിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ പത്തിനാണ് മീരയെ അനീഷും മഞ്ജുഷയും ചേർന്ന് കൊലപ്പെടുത്തിയത്. കാരാന്തലയില്‍ അനീഷിന്റെ വീട്ടിന് ചേര്‍ന്നുള്ള പുരയിടത്തിലെ കിണറ്റിലാണ് മൃതദേഹം തള്ളിയത്. വെള്ളത്തില്‍ പൊങ്ങിവരാതിരിക്കാന്‍ മൃതദേഹത്തില്‍ സിമന്റ് കട്ടകള്‍ വച്ചുകെട്ടുകയും ചെയ്തു. കിണറ്റിന് മുകളിലെ വല മാറ്റി മൃതദേഹം തള്ളിയ ശേഷം കിണര്‍ വീണ്ടും വലയിട്ടു മൂടി.

കാണാതായ മകള്‍ തമിഴ്നാട്ടിലേയ്ക്ക് പോയെന്നും താനും അന്വേഷിച്ച് അങ്ങോട്ടേക്ക് പോവുകയാണെന്നുമാണ് ഫോണില്‍ അമ്മ വത്സലയോട് മഞ്ജുഷ പറഞ്ഞത്. എന്നാല്‍ വത്സല പിന്നെ മഞ്ജുഷയെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴെല്ലാം ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. വീണ്ടും ദിവസങ്ങള്‍ കാത്തിരുന്ന ശേഷമാണ് 17നു വല്‍സല പൊലീസില്‍ പരാതി നല്‍കിയത്.

തന്റെ അവിഹിതബന്ധങ്ങള്‍ക്ക് തടസം നിന്നതിനാണ് മകളെ ഇല്ലാതാക്കിയതെന്ന് അമ്മ മഞ്ജുഷ പൊലീസിനോട് പറഞ്ഞു. മഞ്ജുഷക്കും കാമുകനുമെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.

കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി സൂചനകളുണ്ട്. എന്നാൽ, ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാലെ കുട്ടി പീഡനത്തിനിരയായോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയു എന്ന് പൊലീസ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :