പ്ലസ് ടു വിദ്യാർത്ഥിനിക്കൊപ്പം വനത്തിനുള്ളിൽ 23 ദിവസം; മാങ്ങയും നാളികേരവും ഭക്ഷണം, മരച്ചുവട്ടിൽ ഉറക്കം - സിനിമയെ വെല്ലുന്ന ഒളിച്ചോട്ടം

മൂലമറ്റം| Last Updated: ബുധന്‍, 30 ജനുവരി 2019 (12:49 IST)
വനത്തിനുള്ളിൽ ദിവസങ്ങളോളം
ഒളിച്ച് താമസിച്ച യുവാവിനേയും പ്ലസ് ടു വിദ്യാർത്ഥിനിയേയും പൊലീസ് അറസ്റ്റ് ചെയ്തത് സിനിമാ സ്റ്റൈലിൽ. മേലുകാവ് സ്വദേശി വല്യാട്ടിൽ അപ്പു ജോർജിനെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ (21) അറസ്റ്റ് ചെയ്തു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു വന്നു ഇലവീഴാപൂഞ്ചിറയുടെ സമീപമുള്ള വനമേഖലയിൽ കഴിയുകയായിരുന്നു അപ്പു. കുമളിയിലെ പെൺകുട്ടിയുമായി അപ്പു അടുപ്പത്തിലാകുന്നത് കുറച്ച് മാസങ്ങൾക്ക് മുൻപാണ്.

ഇക്കഴിഞ്ഞ ആറാം തീയതിയാണ് പെൺകുട്ടിയെ കാണാതായത്. വീട്ടുകാർ കുമളി പൊലീസിൽ പരാതി നൽകി. അപ്പുവുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയ പൊലീസ് അപ്പുവിന്റെ വീട്ടിലും തിരച്ചിൽ നടത്തിയെങ്കിലും ആരേയും കണ്ടെത്താൻ കഴിഞ്ഞില്ല.

പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ജില്ലാ സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഇവർ ഇലവീഴാപ്പൂഞ്ചിറ വനമേഖലയിലുള്ളതായി സ്ഥിരീകരിച്ചു. നാട്ടുകാരുടെ സഹായത്തോടെ വനത്തിൽ ഇവർക്കായി
തിരച്ചിൽ നടത്തി വരികയായിരുന്നു.

മാങ്ങയും നാളികേരവും ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരും കഴിച്ചിറ്റുന്നത്. പാറയിലും മരച്ചുവട്ടിലുമായാണ് ഇരുവരും കഴിഞ്ഞിരുന്നത്. ഇന്നലെ പുലർച്ചെ, ഇരുവരും ചാക്ക് കെട്ടുകളുമായി അടൂർ മലയിൽ നിന്നു കോളപ്ര ഭാഗത്തേക്ക് വരുന്ന വഴിയാണ് പൊലീസ് പിടിയിലായത്.

വനത്തിനുള്ളിൽ ആഹാരം പാചകം ചെയ്യാൻ ഉപയോഗിച്ച അടുപ്പും പാത്രങ്ങളും ഇവരുടെ വസ്ത്രങ്ങളും പെൺകുട്ടിയുടെ ബാഗും അന്വേഷണ സംഘം കണ്ടെത്തി. പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം ഹൈക്കോടതിയിൽ ഹാജരാക്കി. ബന്ധുക്കൾ ഏറ്റെടുക്കാൻ തയാറാകാത്തതിനെ തുടർന്നു ഇന്നു പീരുമേട് കോടതിയിൽ ഹാജരാക്കും. അപ്പുവിനെ ഇന്നു തൊടുപുഴ കോടതിയിൽ ഹാജരാക്കും.

സ്ത്രീകളെ വലയിൽ വീഴ്ത്തി ഇവരോടൊപ്പം താമസിച്ച ശേഷം കടന്നു കളയുകയാണ് അപ്പുവിന്റെ സ്ഥിരം പരിപാടിയെന്ന് പൊലീസ് പറയുന്നു. 2 വർഷം മുൻപ്
ചിങ്ങവനത്തുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ
അറസ്റ്റിലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് ...

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് അഭിഭാഷകന്‍; ആറുമാസം തടവ് ശിക്ഷ
അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മാരായ ഋതുരാജ് അവസ്തി, ദിനേശ് കുമാര്‍ സിങ് എന്നിവരുടെ ...

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് ...

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ, കോണ്‍ഗ്രസിന് 2.45 കോടി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പുറത്ത്
ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ. അതേസമയം ...

കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച ...

കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം
പത്തനംതിട്ടയില്‍ കോവിഡ് ബാധിതയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് ...

New York Helicopter Crash Video: നിയന്ത്രണം വിട്ട് ...

New York Helicopter Crash Video: നിയന്ത്രണം വിട്ട് ആടിയുലഞ്ഞ് നദിയിലേക്ക്; ഹെലികോപ്റ്റര്‍ അപകടത്തിന്റെ ദൃശ്യം പുറത്ത്
ആറ് മൃതദേഹങ്ങളും പുറത്തെടുത്തതായി ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് അറിയിച്ചു

യുഎസില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് മരണം

യുഎസില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് മരണം
ന്യൂയോര്‍ക്ക് ഹെലികോപ്റ്റര്‍ ടൂര്‍സ് പ്രവര്‍ത്തിപ്പിക്കുന്ന ബെല്‍ 206 വിഭാഗത്തില്‍പ്പെട്ട ...