Last Modified ചൊവ്വ, 29 ജനുവരി 2019 (16:33 IST)
ബിസിനസിലെ പക തീർക്കാനായി വ്യാജ ലൈംഗിക പീഡന പരാതി നൽകിയ യുവതിക്ക് എട്ടിന്റെ പണി തന്നെ കൊടുത്ത് കോടതി. ഹരിയായനിലെ ഗുഡ്ഗാവ് സ്വദേശിയായ നേഹാ ഗാന്ധിയാണ് യുവ വ്യവസായി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി നൽകിയത്.
കേസ് വ്യാജമാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്ന് വ്യാജ പരാതി നൽകിയതിന് 25 ലക്ഷം രൂപ പിഴയടക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. ആരോപണ വിധേയനായ ബിസിനസുകാരനും നേഹയുമായി ട്രേഡ് മാർക്ക് സംബന്ധിച്ച് കോടതിയിൽ കേസ് നടന്നിരുന്നു. ഈ കേസിൽ യുവ ബിസിനസുകാരന് അനുകൂലമായാണ് കേസിൽ വിധി വന്നത്.
ഇതിന്റെ പ്രതികാരം തീർക്കുന്നതിനായി നേഹയും ഭർത്താവും ചേർന്നാണ് വ്യാജ പരാതി നൽകിയത്. എന്നാൽ കോടതിയിൽ നുണ ചീട്ടുകൊട്ടാരം പോലെ
തകർന്ന് വീണതോടെ ബിസിനസ് വൈരാഗ്യമാണ് വ്യാജ കേസ് നൽകാൻ പ്രേരിപ്പിച്ചത് എന്ന് നേഹക്ക് സമ്മതിക്കേണ്ടി വന്നു.
വനിതാ സംരക്ഷണ നിയമങ്ങളെ ചൂഷണം ചെയ്തുകൊണ്ട് കോടതിയെ കബളിപ്പിക്കാൻ യുവതി ശ്രമിച്ചെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം വ്യാജ പരാതികൾ യഥാർത്ഥ പരാതികളെയും ബാധിക്കും എന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി 25 ലക്ഷം രുപ പിഴയായി നൽകാൻ ഉത്തരവിട്ടത്.