കണ്ണൂരില്‍ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി

 Gunda leader , Gunda , police , ആശുപത്രി , പൊലീസ് , ഗുണ്ടാ
കണ്ണൂർ| Last Modified ചൊവ്വ, 30 ജൂലൈ 2019 (20:09 IST)
കണ്ണൂരില്‍ ഗുണ്ടാനേതാവിനെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെട്ടിക്കൊന്നു. ആദികടലായി സ്വദേശി കട്ട റൗഫ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒമ്പതരയോടെ ആദികടലായി ക്ഷേത്രത്തിനുസമീപം വെച്ചാണ് റൗഫിനെ അക്രമികള്‍ വെട്ടിയത്. ബഹളം കേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും അജ്ഞാത സംഘം രക്ഷപ്പെട്ടു.

ദേഹമാസകലം വെട്ടേറ്റ റൗഫിനെ പൊലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. പരുക്ക് ഗുരുതരമായതോടെ മരണം സംഭവിച്ചു.

മയക്കുമരുന്ന്​കടത്തുൾപ്പെടെ നിരവധി കേസുകളില്‍ പ്രതിയായ റൗഫ്
2016ൽ എസ്​ഡി പി ഐ പ്രവർത്തകൻ ഐറ്റാണ്ടി പൂവളപ്പ്​സ്വദേശി ഫാറൂഖിനെ (40) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :