ജയിലിൽ വേണ്ടത്ര സൌകര്യമില്ല; സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റണമെന്ന് കത്തിക്കുത്ത് പ്രതികള്‍, നടക്കില്ലെന്ന് കോടതി

Last Modified ചൊവ്വ, 30 ജൂലൈ 2019 (17:43 IST)
ജയില്‍മാറ്റം വേണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസ് പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ നൽകിയ പരാതി തള്ളി കോടതി. പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന തിരുവനന്തപുരം ജില്ലാ ജയിലില്‍ പകര്‍ച്ചാവ്യാധിയെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്.

ങ്ങളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നായിരുന്നു ഇവരുടെ ആവശ്യം. ജയിലില്‍ അത്തരമൊരു സാഹചര്യം ഉണ്ടെങ്കില്‍ അധികൃതര്‍ അതിനുള്ള പോംവഴി കണ്ടെത്തുമെന്നും കോടതി പറഞ്ഞു. പകര്‍ച്ചവ്യാധി ഉണ്ടെങ്കില്‍ അതിനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി അധികൃതരോട് നിര്‍ദ്ദേശിച്ചു.

സഹപ്രവര്‍ത്തകനായിരുന്ന അഖിലിനെ കുത്തിയ കേസില്‍ ഒരാളെ കൂടി അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അഖിലിനോടുള്ള വ്യക്തി വൈരാഗ്യമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് വിവരം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :