വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ബാ​ലി​ക​യെ പീഡിപ്പിച്ചു; പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

നോയിഡ, വെള്ളി, 12 ജനുവരി 2018 (08:48 IST)

ഏഴുവയസുകാരിയെ പീ​ഡി​പ്പി​ച്ച പൊ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശിലെ സെ​യി​ൽ​സ് ടാ​ക്സ് വ​കു​പ്പി​ലെ അ​ഖി​ലേ​ഷ് പ്ര​ധാ​ൻ എ​ന്ന കോ​ണ്‍​സ്റ്റ​ബി​ളാ​ണ് അറസ്റ്റിലായത്. ഗൗ​തം ബു​ദ്ധ​ന​ഗ​ർ ജി​ല്ല​യിലുള്ള സു​ർ​ജാ​പൂ​രി​ൽ​നി​ന്നാ​ണ് പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.
 
ബു​ധ​നാ​ഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലെ വീ​ടി​നു പു​റ​ത്തു ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ബാ​ലി​ക​യെ വീ​ട്ടി​ലേ​ക്കു വി​ളി​ച്ചു ക​യ​റ്റിക്കൊണ്ടുപോയാണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വ​സ​മ​യ​ത്ത് അ​ഖി​ലേ​ഷ് മ​ദ്യ​പി​ച്ചു ല​ക്കു​കെ​ട്ട നി​ല​യി​ലാ​യി​രു​ന്നു. 
 
ബാ​ലി​ക ബ​ഹ​മു​ണ്ടാ​ക്കി​യ​തോ​ടെ നാ​ട്ടു​കാ​ർ ചേ​ര്‍ന്നാണ് പെ​ണ്‍​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തിയത്. ഇ​തി​നി​ടെ അ​ഖി​ലേ​ഷ് രക്ഷപ്പെട്ടു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഇ​യാ​ൾ വീ​ണ്ടും തി​രി​ച്ചെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ അ​ഖി​ലേ​ഷി​നെ കൈ​കാ​ര്യം ചെയ്തശേഷം പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

രാജ്യത്തെ കിടപ്പാടമില്ലാത്ത ദരിദ്രര്‍ക്ക് ആധാർ എങ്ങനെ നല്‍കും ? കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

ആധാര്‍ വിഷയത്തില്‍ കേന്ദ്രത്തിനെതിരെ സുപ്രീംകോടതി. രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന ...

news

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഡല്‍ഹിക്കു പോയ കണക്കുകളും വെളിപ്പെടുത്തണം: എം എം മണി

മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റര്‍ യാത്രയുടെ ചെലവ് നല്‍കേണ്ട ബാധ്യതയൊന്നും ...

news

എല്ലാദിവസവും മാധ്യമങ്ങളില്‍ മുഖം കാണിക്കണമെന്ന് വാശി പിണറായിക്കില്ല; ജനയുഗം എഡിറ്റര്‍ക്ക് മറുപടിയുമായി എംവി ജയരാജന്‍

മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച ജനയുഗം എഡിറ്റര്‍ രാജാജി മാത്യുവിന് മറുപടിയുമായി ...

news

ജനതാദളിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു, യുഡിഎഫ് ശിഥിലമാകും: കോടിയേരി

ജനതാദള്‍ (യു) ഇടതുമുന്നണിയിലേക്ക് വരാന്‍ തീരുമാനിച്ചത് സ്വാഗതം ചെയ്യുന്നു എന്ന് സി പി എം ...

Widgets Magazine