എകെജിക്കെതിരായ വിവാദ പരാമർശം: വിടി ബല്‍റാം എംഎല്‍എയ്ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്, വിശദീകരണം തേടുമെന്ന് സ്പീക്കർ

തിരുവനന്തപുരം, ബുധന്‍, 10 ജനുവരി 2018 (17:52 IST)

എകെജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍റാം എം.എല്‍.എയോട് വിശീകരണം തേടുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ബൽറാം നടത്തിയ പരാമർശങ്ങളുടെ പേരിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ ഈ നടപടി. ബല്‍‌റാമിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും വിശദീകരണം തേടുമെന്നും സ്പീക്കറുടെ ഓഫീസ് സ്ഥിരീകരിച്ചു.
 
എ.കെ.ജി-സുശീല ബന്ധവും തുടര്‍ന്നു നടന്ന അവരുടെ വിവാഹവുമെല്ലാം പരാമർശിച്ച ബൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൻ രാഷ്ട്രീയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്രയേറെ പ്രശ്നങ്ങളുണ്ടായിട്ടും തന്‍റെ നിലപാടിൽ ഉറച്ചുനിന്ന ബൽറാമിനെതിരെ സിപിഎം ശക്തമായി രംഗത്തുവരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കർ വിഷയത്തിൽ നടപടി സ്വീകരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കോഴിക്കോടിന് കലാകിരീടം

അമ്പത്തെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിന് കിരീടം. പൂരങ്ങളുടെ നാട്ടില്‍ ...

news

മുഖ്യമന്ത്രിയുടെ ആകാശയാത്ര: സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ സിപിഎം; യാത്രയുടെ പണം പാര്‍ട്ടി നല്‍കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

ഓഖി ദുരിതാശ്വാസ ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് തുക അനുവദിച്ച ...

news

ഭര്‍ത്താവിനെയും മക്കളെയും വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു

ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു. ...

Widgets Magazine