‘ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ ഇന്ത്യന്‍ താരം’; അത്ഭുതപ്പെടുത്തുന്ന വാക്കുകളുമായി ബ്രാവോ

ചെന്നൈ, ചൊവ്വ, 17 ഏപ്രില്‍ 2018 (15:47 IST)

 cristiano ronaldo , bravo , team india , IPL , Virat kohli , ക്രിസ്റ്റ്യാനോ റൊണാള്‍ഡോ , വിരാട് കോഹ്‌ലി , കോഹ്‌ലി , വെസ്‌റ്റ് ഇന്‍ഡീസ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി താരതമ്യം ചെയ്‌ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ഡ്വെയ്ന്‍ ബ്രാവോ.

“ ഞാന്‍ കോഹ്‌ലിയെ വര്‍ഷങ്ങളായി ശ്രദ്ധിക്കാറുണ്ട്. എന്റെ അനിയന്‍ ഡാരനുമൊപ്പം അണ്ടര്‍ 19 മത്സരങ്ങള്‍ കളിച്ചാണ് വിരാടും ക്രിക്കറ്റ് ലോകത്തെ അറിയപ്പെടുന്ന താരമായത്. അന്നത്തെ മത്സരങ്ങള്‍ കാണുമ്പോള്‍ ഞാന്‍ ഡാരനോട് പറയും, നീ കോഹ്‌ലിയെ കണ്ടു പഠിക്കണം. അദ്ദേഹം മികച്ച ക്രിക്കറ്റ് താരമായി മാറുമെന്ന്” - എന്നും ബ്രാവോ പറഞ്ഞു.

കോഹ്‌ലിയുടെ പ്രതിഭ എന്നും എന്നെ അത്ഭുതപ്പെടുത്താറുണ്ട്. അതിപ്പോള്‍ വെസ്‌റ്റ് ഇന്‍ഡീസിനെതിരെ ആയാലും ചെന്നൈയ്‌ക്ക് എതിരെ ആയാലും ശരി വിരാടില്‍ നിന്നും നമുക്ക് തകര്‍പ്പന്‍ പ്രകടനം തിരിച്ചറിയാന്‍ കഴിയും. അദ്ദേഹം കളിക്കാന്‍ ഇറങ്ങുമ്പോള്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോയെ ആണ് തനിക്ക് ഓര്‍മ്മ വരുന്നതെന്നും ബ്രാവോ കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഐ പി എല്‍; ഡല്‍ഹിയെ അടിച്ചു തകര്‍ത്ത് കൊല്‍ക്കത്ത

ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസിനെതിരെ തകർപ്പൻ വിജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. കളിയുടെ ...

news

തോറ്റത് സഞ്ജു കാരണമല്ല, പിഴച്ചത് എനിക്കാണ്; തുറന്നു പറഞ്ഞ് കോഹ്‌ലി

സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് അല്ല ബാംഗ്ലൂര്‍ റോയല്‍‌ ചലഞ്ചേഴ്‌സിന്റെ ...

news

ഐപിഎല്‍ മത്സരത്തിനിടെ യുവതിയെ അപമാനിക്കാന്‍ ശ്രമം; സംഭവം നടന്നത് ഗാലറിയില്‍

ഐപിഎല്‍ മത്സരത്തിനിടെ ഗാലറിയില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം. ഇരുപത്തിരണ്ടുകാരിയുടെ ...

news

ധോണിയുടെ വെടിക്കെട്ട് ഫലം കണ്ടില്ല; പഞ്ചാബിന് നാലു റൺസ് ജയം

ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ചെന്നൈ സൂപ്പർ കിം‌ഗ്സിനെതിരെ കിംഗ്‌സ് ഇലവൻ പഞ്ചാബിന് ...

Widgets Magazine