യുപിയിലെ ക്രൂരതകള്‍ തുടരുന്നു; പൊതു പൈപ്പില്‍ നിന്നും വെള്ളം ശേഖരിക്കാനെത്തിയ പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചു

കാ​ൺ​പു​ർ, ഞായര്‍, 15 ഏപ്രില്‍ 2018 (10:53 IST)

 cruelty , Uttar Pradesh , women , girl , fire , pipe ,  Ramesh Babu Dohre , drawing water , water , മ​ണ്ണെ​ണ്ണ , പൊ​തു ​പൈപ്പ് , ര​മേ​ഷ് ബാ​ബു ധോ​രെ , നി​ധി ധോ​രെ , ജീവനോടെ കത്തിച്ചു , പെ​ൺ​കു​ട്ടി

പൊ​തു ​പൈ​പ്പി​ൽ​നി​ന്നും വെ​ള്ളം എടുക്കാന്‍ എത്തിയ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം ഒ​ഴി​ച്ച് ക​ത്തി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശിലെ കാ​ൺ​പു​രി​ൽ ദെ​ഹാ​ത് ജി​ല്ല​യി​ലെ ബൈ​ന​ എന്ന സ്ഥലത്ത് ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.  

ബൈ​ന​യി​ലെ ര​മേ​ഷ് ബാ​ബു ധോ​രെ എന്നയാളുടെ മ​ക​ൾ നി​ധി ധോ​രെ​യാ​ണ് അ​തി​ക്ര​മ​ത്തി​നു ഇ​ര​യാ​യ​ത്.

പൈപ്പില്‍ നിന്നും വെള്ളം ശേഖരിക്കാന്‍ എത്തിയ പെണ്‍കുട്ടിയെ അഞ്ചംഗ സംഘം തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. വെള്ളം എടുക്കാന്‍ പറ്റില്ലെന്നും തിരികെ വീട്ടിലേക്ക് പോകാനും യുവാക്കള്‍ ആ‍ാവശ്യപ്പെട്ടെങ്കിലും നിധി ഇത് അവഗണിച്ചു.

യുവാക്കളുടെ നിര്‍ദേശം അവഗണിച്ച് പൈപ്പില്‍ നിന്നും വെള്ളം എടുക്കാന്‍ ശ്രമിച്ച നിധിയെ യുവാക്കള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് അവശയായ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ക​ത്തിച്ചു.

നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് നിധിയെ ആശുപത്രിയില്‍ എത്തിച്ചത്. ഗു​രു​ത​ര​മായി പരിക്കേറ്റ കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അതേസമയം, സംഭവശേഷം പ്രതികള്‍ രക്ഷപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മോദിയുടെ നാട്ടില്‍ ബാലിക ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടു; ശരീരത്തിൽ 86 മുറിവുകൾ

ഗുജറാത്തിൽ പതിനൊന്ന് വയസുകാരി ക്രൂരമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ടു. സൂറത്തിനു സമീപം ...

news

ലൈംഗീക അതിക്രമത്തിനെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല; യു പിയിൽ ദളിത് യുവതി ആത്മഹത്യ ചെയ്തു

ലോകത്തെ തന്നെ നടുക്കിയ പീഡന വാർത്തകൾ കെട്ടടങ്ങും മുൻപ് തന്നെ കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ...

news

രാജ്യത്തെ നടുക്കിയ കത്തുവ സംഭവം: പ്രതികരണവുമായി പൃഥ്വിരാജ് രംഗത്ത്

ജമ്മു കശ്‌മീരിലെ കത്തുവ ജില്ലയിൽ ക്രൂര ബലാത്സംഗത്തിനിരയായി എട്ട് വയസുകാരി കൊല്ലപ്പെട്ട ...

news

മൊബൈൽ ഫോൺ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു; മകൾ മറുപടി നൽകിയത് ആത്മഹത്യയിലൂടെ

മദ്യപ്രദേശിലെ പുനഭട്ടിലാണ് സംഭവം. ബിരുദ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിനു പിന്നിൽ മൊബൈൽ ഫോൺ ...

Widgets Magazine