കണ്ണൂരില്‍ എസ് എഫ് ഐ പ്രവര്‍ത്തകന് കുത്തേറ്റു; നാല് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിങ്കള്‍, 12 മാര്‍ച്ച് 2018 (09:35 IST)

Widgets Magazine

കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കിരണിന് കുത്തേറ്റ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ആര്‍എസ്എസ് പ്രവര്‍ത്തകരായ ജയന്‍, രാകേഷ്, അക്ഷയ്, അജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ടാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
 
തൃച്ചംബരം ഉത്സവത്തിനിടെയാണ് കിരണിന് കു്‌ത്തേറ്റത്. ഉത്സവം കണ്ടു മടങ്ങിയ കിരണിനെ ഒരു കൂട്ടം ആളുകള്‍ വന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പരുക്കേറ്റ കിരണ്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
 
നെഞ്ചിനും കാലിനുമടക്കം മൂന്നു കുത്തുകളേറ്റ കിരണിന്റെ ആരോഗ്യ നില ഇപ്പോഴും ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആര്‍ എസ് എസ് കാര്യായത്തിനു മുന്നിലെ റോഡില്‍ വെച്ച് കാര്യാലത്തിനുള്ളില്‍ കേന്ദ്രീകരിച്ച പതിനഞ്ചോളം ആര്‍.എസ് എസ് പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി എസ്.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ 15 പേരോളം ഉണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അവർ തെരുവിലാണ്, നമ്മൾ കഴിക്കുന്ന ഓരോ വറ്റിലും അവരുണ്ട്!

മഹാരാഷ്ട്രയിലെ കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി എഴുത്തുകാരി ദീപ നിശാന്ത്. ...

news

ഇത് മണ്ണില്‍ പണിയെടുക്കുന്നവരുടെ ആവേശമാണ്, തല്ലിക്കെടുത്താനാകില്ല!

ഒരേലക്ഷ്യവുമായി മുപ്പതിനായിരത്തോളം കർഷകരുടെ നേതൃത്വത്തിൽ നടത്തുന്ന കാൽനട ജാഥ ...

news

സര്‍, ഒറ്റച്ചെരിപ്പേയുള്ളൂ, ഒറ്റയ്ക്കല്ല നടക്കുന്നതെന്നതിനാല്‍ അതുമതിയാകും സര്‍...

മഹാരാഷ്ട്രയിലെ കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി എഴുത്തുകാരന്‍ സുസ്മേഷ് ചന്ത്രോത്ത്. ...

news

കാട്ടുതീയില്‍ വെന്തുരുകി തേനി; മരണസംഖ്യ ഉയര്‍ന്നേക്കും, 21 പേരെ രക്ഷപ്പെടുത്തി

കേരളാ - തമിഴ്നാട് അതിര്‍ത്തിയിലെ തേനി ജില്ലയിലെ കൊരങ്ങിണി ജില്ലയില്‍ ഇന്നലെയുണ്ടായ ...

Widgets Magazine