ജയിലിൽ നിന്നിറങ്ങിയ പ്രതി ഇരയായ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു

ബുധന്‍, 6 ജൂണ്‍ 2018 (12:42 IST)

പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ റിമാൻഡ് കാലാവധി കഴിഞ്ഞ് ജയിലിൽ നിന്നുമിറങ്ങിയ പ്രതിയും കൂട്ടുകാരും ചേർന്ന് ഇരയായ പെൺകുട്ടിയെ വീണ്ടും തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
ഇരവിപുരം കാരിത്താസ്‌ ഗാർഡനിൽ സുഭാഷ് (25), കണ്ണൂർ മാഹി ബീച്ച് വാർഡിൽ തയ്യിൽ വി.കെ.നിവാസിൽ അർജിത് (25), മാഹി റെയിൽവേ സ്റ്റേഷന് സമീപം രാധാനിവാസിൽ അമൽജിത് (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ തടങ്കലിൽവെച്ചിരുന്ന പെൺകുട്ടിയെ തമിഴ്നാട് പോലീസിന്റെ സഹായത്തോടെയാണ് ഇരവിപുരം പോലീസ് മോചിപ്പിച്ചത്. 
 
പതിനാറുകാരിയായ പെൺകുട്ടിയെ കഴിഞ്ഞ വർഷം ഡിസംബറിലാണ് സുഭാഷ് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ സുഭാഷ് തമിഴ്നാട്ടിലേക്കുകടന്നു. 
 
തമിഴ്നാട്ടിൽ വെച്ചാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ രണ്ടാമതും പ്ലാൻ ചെയ്തത്. ഇതിനായി രണ്ട് സുഹ്രത്തുക്കളെ ഒപ്പം കൂട്ടികയും ചെയ്തു. ശനിയാഴ്ച രാവിലെ നാട്ടിലെത്തിയ സുഭാഷ് മറ്റാരും വീട്ടിലില്ലാത്ത സമയത്ത് പെൺകുട്ടിയുടെ കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വേശ്യകൾ സർക്കാർ ഉദ്യോഗസ്ഥരേക്കാൾ മികച്ചവർ; ബി ജെ പി എം എൽ എ സുരേന്ദ്ര സിംഗ്

സർക്കാർ ഉദ്യോഗസ്ഥരേക്കാൾ മികച്ചത് വേശ്യകളാണെന്ന് ബി ജെ പി എം എൽ എ സുരേന്ദ്ര സിംഗ്. ...

news

ആലുവയിൽ പൊലീസുകാരുടെ മർദ്ദനമേറ്റ യുവാവിന് കവിളെല്ലിന് പൊട്ടൽ; പരിക്കുകൾ ഗുരതരമെന്ന് ഡോക്ടർമാർ

ആലുവയില്‍ പൊലീസിന്റെ ക്രൂര മര്‍ദനത്തിന് ഇരയായ യുവാവിന്റെ കവിളെല്ലിൽ പൊട്ടല്‍ സംഭവിച്ചതായി ...

news

അടവുകളൊന്നും ഇനി നടക്കില്ല; 2019ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം മത്സരിക്കില്ല, അമിത് ഷായെ ഞെട്ടിച്ച് ശിവസേന

ശിവസേന - ബിജെപി പോര് വ്യക്തമാകുന്നു. അമിത് ഷായ്ക്കെതിരെ ശിവസേനയുടെ മുഖപത്രം ‘സാമ്‌ന’. ...

news

മഫ്‌ത്തിയിലെത്തിയ പൊലീസുകാർ ബൈക്ക് യാത്രികനെ തല്ലിച്ചതച്ചു; നാല് പൊലീസുകാർക്കെതിരെ കേസ്

റൂറൽ പൊലീസ് ജില്ലയിലെ എടത്തല പൊലീസ് സ്‌റ്റേഷനിൽ യുവാവിന് ക്രൂരമർദ്ദനം. റമസാൻ ...

Widgets Magazine