വാട്‌സാപ്പിലെ ഫാമിലി ഗ്രൂപ്പില്‍ ചിത്രം പോസ്‌റ്റ് ചെയ്‌തു; യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു

വാട്‌സാപ്പിലെ ഫാമിലി ഗ്രൂപ്പില്‍ ചിത്രം പോസ്‌റ്റ് ചെയ്‌തു; യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു

police , whatsapp group , death , posting pictures , love , murder , ലവ് , പൊലീസ് , വാട്‌സാപ്പ് , ദിനേഷ്
സോണിപ്പത്ത്| jibin| Last Modified ചൊവ്വ, 5 ജൂണ്‍ 2018 (20:07 IST)
വാട്‌സാപ്പിലെ ഫാമിലി ഗ്രൂപ്പില്‍ ചിത്രം പോസ്‌റ്റ് ചെയ്‌ത സംഭവത്തില്‍ യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു. ഹരിയാനയിലെ സോണിപ്പത്തിലാണ് സംഭവം. ലവ് (20) എന്ന യുവാവാണ് മരിച്ചത്. ഇയാളുടെ സഹോദരന്‍ അജയ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.

ബന്ധുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് അജയ് സ്വന്തം ചിത്രമെടുത്ത് ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇട്ടത്. ഇതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.

ഗ്രൂപ്പില്‍ ഫോട്ടോകള്‍ കണ്ട ദിനേഷ് എന്ന ബന്ധു ഇരുവരെയും വീട്ടിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് ചിത്രങ്ങള്‍ ഷെയര്‍ ചെയ്‌തതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകുകയും ഇരുമ്പ് വടി ഉപയോഗിച്ച് ഇയാള്‍ ഇരുവരെയും ആക്രമിക്കുകയായിരുന്നു.

തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ലവ് സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. ദിനേഷിനെ കൂടാതെ മറ്റു ചില ബന്ധുക്കളും ആക്രമണത്തില്‍ പങ്കാളികളായെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :