പത്തുവയസുകാരിയെ പീഡിപ്പിച്ച എസ്ഐ അറസ്‌റ്റില്‍; കേസെടുക്കാന്‍ മടിച്ച് പൊലീസ്

പത്തുവയസുകാരിയെ പീഡിപ്പിച്ച എസ്ഐ അറസ്‌റ്റില്‍; കേസെടുക്കാന്‍ മടിച്ച് പൊലീസ്

 Rape case , chennai , Rape , police , girl , പൊലീസ് , പീഡനം , അറസ്‌റ്റ് , പെണ്‍കുട്ടി , ബലാത്സംഗം
ചെന്നൈ| jibin| Last Updated: ചൊവ്വ, 4 ഡിസം‌ബര്‍ 2018 (10:39 IST)
വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന പത്തുവയസുകാരിയെ പീഡിപ്പിച്ച എസ്ഐ അറസ്‌റ്റില്‍. ചെന്നൈ മാധവരം പൊലീസ് സ്‌റ്റേഷനിലെ സ്‌പെഷല്‍ സബ് ഇന്‍സ്പെക്ടര്‍ വാസുവാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ
പോക്‍സോ നിയമപ്രകാരമുള്ള നടപടികള്‍ ആരംഭിച്ചു.

ചെന്നൈ വില്ലിവാക്കം ജഗനാഥന്‍ തെരുവിലാണ് സംഭവം. വഴിയരികിൽ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ മദ്യലഹരിയിലായിരുന്നു വാസു ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് പീ‍ഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ഇയാളെ പിടികൂടിയത്.

പൊലീസെത്തി വാസുവിനെ സ്‌റ്റേഷനിലേക്ക് കൊണ്ടു പോയെങ്കിലും കേസെടുത്തില്ല. കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി കേസില്‍ നിന്നും പിന്മാറാന്‍ പൊലീസുകാര്‍ ശ്രമം നടത്തിയതോടെ നാട്ടുകാര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും തുടര്‍ന്ന് കേസെടുക്കുകയുമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :