ദുർമന്ത്രവാദി എന്നാരോപിച്ച് ഗ്രാമവാസികൾ വൃദ്ധയുടെ നാവറുത്തു

Sumeesh| Last Modified തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (20:00 IST)
പറ്റ്ന: ദുർമന്ത്രവാദം ചെയ്യുന്നു എന്നാരോപിച്ച് ഒരു സംഘം അക്രമികൾ ദളിത് വൃദ്ധയുടെ നാവറുത്തു. ബീഹാറിലെ റോഹ്താസ് ജില്ലയിൽ റെഡിയ എന്ന ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. രാജ്കലി ദേവി എന്ന വൃദ്ധക്കാണ് ഗ്രാമവാസികളിൽ നിന്നും ക്രൂര പീഡനം നേരിടേണ്ടി വന്നത്.

ഒരു സംഘം ഗ്രാമവാസികൾ പ്രാകൃതമായ ആയുധങ്ങളുമായി വീട്ടിലേക്ക് അതിക്രമിച്ച് കയറി വൃദ്ധയുടെ നവിന്റെ ഒരു ഭാഗം അറുത്തുമാറ്റുകയായും പിന്നീട് വൃദ്ധയെ ഉപേക്ഷിച്ച് പോവുകയുമായിരുന്നു എന്ന് തിലാത്ത് പൊലീസ് പറയുന്നു. വൃദ്ധ ഇപ്പോൾ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

സംഭവത്തിൽ വൃദ്ധയുടെ പേരക്കുട്ടിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിഹാറിൽ ദുർമന്ത്രവാദത്തിന്റെ പേരിൽ നിരവധി അക്രമങ്ങളും കൊലപതകങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം കേസുകളിൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാൻ ബിഹാർ മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :