Sumeesh|
Last Modified തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (19:03 IST)
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടിലെന്ന് മുതിർന്ന കോണഗ്രസ് നേതാവ് പി ദംബരം. ബി ജെ പിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം എന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ഭരണത്തിൽ നിന്നും ബി ജെ പിയെ പുറത്താക്കുക എന്നതാണ് പ്രധാന ലക്ഷ്യം. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന് പാർട്ടി ഇതേവരെ ആവശ്യപ്പെട്ടിട്ടില്ല. ഇത്തരത്തിൽ പ്രസ്ഥാവനകൾ ചില മുതിർന്ന കോൺഗ്രസ് നേതക്കളുടെ ഭാഗത്തുനിന്നുണ്ടായപ്പോൾ അവരെ വിലക്കുകയും ചെയ്തിട്ടുണ്ട്.
പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ കോൺഗ്രസ്. എല്ലാവരുമായി ചർച്ച ചെയ്ത ശേഷം മാത്രമേ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കു. സ്ത്രീകൾക്കും കുട്ടികൾക്കും മെച്ചപ്പെട്ട സുരക്ഷ നൽകുന്ന, വ്യക്തിസ്വാതന്ത്ര്യത്തിനും പുരോഗമന ആശയങ്ങൾക്കും വില നൽകുന്ന ഭരണം കൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമിക്കുന്നത് എന്നും ചിദംബരം പറഞ്ഞു.
2019ൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാൽ താൻ പ്രധാനമന്ത്രിയായേക്കും എന്ന് രഹുൽ ഗാന്ധി നേരത്തെ സൂചന നൽകിയിരുന്നെങ്കിലും ഈയിടെ നടന്ന ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ തയ്യാറാണോ എന്ന ചോദ്യത്തിന് സഖ്യകക്ഷികൾ ആവശ്യപ്പെട്ടാൽ എന്നായിരുന്നു രഹുലിന്റെ മറുപടി.