ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്തണം എന്ന പി എസ് ശ്രീധരൻപിള്ളയുടെ അഭിപ്രായം പരിജയക്കുറവ് കാരണം: കാനം രാജേന്ദ്രൻ

Sumeesh| Last Modified തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (18:32 IST)
കോഴിക്കോട്: പ്രായഭേതമന്യേ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ മറികടക്കാൻ നിയമനിർമ്മാണം നടത്തണമെന്ന ബി ജെ പി സംസ്ഥന പ്രസിഡന്റ് പി എസ് ശ്രീധർൻപിള്ളയുടെ അഭിപ്രയം പരിജയക്കുറവ് കാരണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

സ്ത്രീപ്രവേശനത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം ചേരേണ്ട ആവശ്യമില്ല. ശബരിമല വിഷയം കാരണം രാഷ്ട്രീയ നഷ്ടം സംഭവിക്കാൻ പോകുന്നത് കോൺഗ്രസിനാണ്. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ കക്ഷികൾ നടത്തുന്നതെന്നും കാനം വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം ചേർന്ന് ഓർഡിനൻസ് പാസാക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ശബരിമല വിഷയത്തിൽ നേരിട്ട് ഇടപെടാൻ കേന്ദ്ര സർക്കാരിന് പരിമിതികളുണ്ടെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട കേന്ദ്രം വിഷയത്തിൽ ഇടപെടാൻ തയ്യാറാണെന്നും ശ്രീധരൻ പിള്ള പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :